ലണ്ടൻ∙ വാഗ്ദാനം ചെയ്ത ശമ്പള വർധനവ് മതിയാകില്ലന്ന് അറിയിച്ചു കൊണ്ട് യുകെയിലെ ജൂനിയർ ഡോക്ടർമാർ വീണ്ടും പണിമുടക്കിൽ ഏർപ്പെടുമെന്ന് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ശമ്പള വർധനവിനായി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിന് ഇറങ്ങുമ്പോൾ രോഗികളെ ശരിയായി പരിചരിക്കാന്‍ എന്‍എച്ച്എസ് പാടുപെടുമെന്ന് ആശുപത്രി മേധാവികള്‍ അറിയിച്ചു. പതിനായിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡിസംബറിൽ മൂന്ന് ദിവസത്തേക്കും ജനുവരിയില്‍ ആറ് ദിവസവും പണിമുടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഡിസംബര്‍ 20 ന് രാവിലെ 7 മുതല്‍ ഡിസംബര്‍ 23 ന് രാവിലെ 7 വരെ 72 മണിക്കൂറും ജനുവരി 3 മുതല്‍ 9 വരെ ആറ് ദിവസവുമാണ് പണിമുടക്കുന്നത്. ബിഎംഎയുടെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമിതി സർക്കാരിന്റെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ ഇത്തവണ പ്രഖ്യാപിച്ച ശരാശരി 8.8% ശമ്പള വര്‍ധനയേക്കാൾ 3% മാത്രമാണ് കൂടുതലായി ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുള്ളു എന്നാണ് ബിഎംഎ പറയുന്നത്. എന്നാൽ 35% വർധനയാണ് ആവശ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു