ബര്‍ലിന്‍∙ മദ്യത്തിനും മധുരമുള്ള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന. മദ്യപാനവും അനാരോഗ്യകരമായ ഭക്ഷണക്രമവും മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനാണ് പുതിയ നിർദേശമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും ബിയറിനും സ്പിരിറ്റിനും നികുതി ചുമത്തുന്നുണ്ട്. പക്ഷേ വൈനിന് ചിലയിടങ്ങളില്‍ ഇത് ബാധകമല്ല.
∙ നികുതികള്‍ക്ക് മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമോ?
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും 2.6 ദശലക്ഷം ആളുകള്‍ മദ്യപാനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണ മരിക്കുന്നുണ്ട്. ഇതിനു പുറമെ ദശലക്ഷം ആളുകളാണ് അനാരോഗ്യകരമായ ഭക്ഷണക്രമം വർഷം തോറും മരിക്കുന്നത്. ഉയര്‍ന്ന നികുതി ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാനും ആരോഗ്യകരമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു
അനാരോഗ്യകരമായ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതിലൂടെ ആരോഗ്യമുള്ള ജനവിഭാഗങ്ങളെ സൃഷ്ടിക്കുന്നു. ഇത് സമൂഹത്തിന് ഗുണകരമാണ്. മദ്യപാനം അക്രമങ്ങളും വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്. 194 അംഗരാജ്യങ്ങളില്‍ 108 എണ്ണം ഇതിനകം തന്നെ ഇത്തരത്തിൽ ചില നികുതികള്‍ ചുമത്തുന്നുണ്ട്. കുറഞ്ഞ വിലയുള്ള മദ്യം മദ്യത്തിന്റെ ഉപഭോഗം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് തടയുന്നതിനും പുതിയ നീക്കം സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു