ലോകത്തെ ഏറ്റവും ശക്ത്തരായ 100 സ്ത്രീകളുടെ ലിസ്റ്റ് ഫോബ്‌സ് [forbes most powerful women list] പുറത്തു വിട്ടു. ഇതിൽ നിർമ്മല സീതാരാമൻ ഉൾപ്പടെ 4 ഇന്ത്യക്കാരാണ് ഇടം പിടിച്ചിട്ടുള്ളത്. എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒ റോഷ്നി നാടാര്‍ മല്‍ഹോത്ര, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സോമ മണ്ഡല്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ എന്നിവരാണ് ധനമന്ത്രിക്കൊപ്പം പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യക്കാര്‍.
റോഷ്‌നി നാടാർ
എച്ച്‌സിഎല്‍ സ്ഥാപകനും വ്യവസായിയുമായ ശിവ് നാടാറിന്റെ മകളാണ് റോഷ്നി നാടാര്‍ മല്‍ഹോത്ര ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച്, എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സിഇഒ എന്ന നിലയില്‍, കമ്പനിയുടെ എല്ലാ തന്ത്രപരമായ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം റോഷ്‌നിക്കാണ്.2020 ജൂലൈയിലാണ് തന്റെ പിതാവില്‍ നിന്ന് റോഷ്‌നി ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. കഴിഞ്ഞ വർഷം 53-ാം സ്ഥാനത്തായിരുന്നു റോഷ്നി
സോമ മൊണ്ടല്‍
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAIL) ആദ്യ വനിതാ ചെയര്‍പേഴ്‌സണാണ് സോമ മൊണ്ടല്‍. 2021-ലാണ് സീമയ്ക്ക് ഈ വലിയ ഉത്തരവാദിത്തം ലഭിച്ചത്. സോമ മണ്ഡലിന്റെ നേതൃത്വത്തില്‍ സ്ഥാപനം തുടര്‍ച്ചയായി ലാഭത്തില്‍ തുടരുകയാണ്. സീമയുടെ നേതൃത്വത്തിന്റെ ആദ്യ വര്‍ഷത്തില്‍ കമ്പനിയുടെ ലാഭത്തില്‍ മൂന്നിരട്ടി കുതിച്ചുചാട്ടം ഉണ്ടായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2022ൽ ലോകത്തെ ശക്തരായ 67-ാമത്തെ വനിതയായാണ് സോമയെ കണക്കാക്കിയത്.
കിരണ്‍ മജുംദാര്‍ ഷാ
ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളില്‍ ഒരാളാണ് ഫോബ്സ് പട്ടികയില്‍ ഉള്‍പ്പെട്ട കിരണ്‍ മജുംദാര്‍-ഷാ. 1978-ല്‍ കിരണ്‍ സ്ഥാപിച്ചതാണ് ബയോകോണ്‍ എന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം. കഴിഞ്ഞ വർഷം പട്ടികയിൽ 72ാം സ്ഥാനത്തായിരുന്നു കിരൺ.
















