ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സഹനിർമ്മാണവും സംവിധാനവും നിർവ്വഹിക്കുകയും ചെയ്യുന്ന എബ്രഹാം ഓസ്‌ലർ.
അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
രൺധീർ കൃഷ്ണൻ രചന നിർവഹിക്കുന്നു.
അനശ്വര രാജൻ , അർജുൻ അശോകൻ , സെന്തിൽ കൃഷ്ണ , ആര്യ സലിം , അനൂപ് മേനോൻ , ജഗദീഷ് , ദിലീഷ് പോത്തൻ എന്നിവർക്കൊപ്പം ജയറാം ടൈറ്റിൽ റോളിൽഅഭിനയിക്കുന്നു.
2023 മെയ് മാസത്തിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതേ മാസം തന്നെ മിഷൻ ക്വാർട്ടേഴ്സിൽ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിക്കുകയും നവംബർ പകുതിയോടെ പൂർത്തിയാക്കുകയും ചെയ്തു . സംഗീതം മിഥുൻ മുകുന്ദനും ഛായാഗ്രഹണം തേനി ഈശ്വറുമാണ്.
ചിത്രത്തിൽ ഒരു അതിഥി റോളിന് അപ്പുറം 40 മിനിട്ടോളം നീണ്ടു നിൽക്കുന്ന ഒരു റോളിൽ മമ്മൂട്ടിയും അഭിനയിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം