വൈകല്യങ്ങൾ ഉള്ളവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും അവകാശങ്ങൾ നേടിയെടുക്കുന്നതിൽ അവർക്കൊരു മാതൃകയുമാണ് ഡോ. ശാരദദേവി എന്ന വീൽ ചെയർ യൂസർ.
ഭിന്നശേഷി എന്ന പദത്തോടും അതിന്റെ ഉപയോഗത്തോടും ഒട്ടും താല്പര്യമില്ലാത്ത വ്യക്തി കൂടിയാണ് ഡിസബിലിറ്റിയെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ശാരദ ദേവി.
വൈകല്യങ്ങളെ ശേഷിക്കുറവായി കാണുകയും സിമ്പത്തി അല്ല എമ്പതി ആണ് ആവശ്യമെന്ന് പറയുകയും ചെയ്യുന്ന ശാരദ ദേവി തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
സർക്കാർ സ്ഥാപനങ്ങളോ സിനിമാ തിയേറ്ററോ പാർക്കോ അങ്ങനെ പലതും നമ്മുടെ നാട്ടിൽ ഡിസേബിൾ ഫ്രണ്ട്‌ലി അല്ല എന്നത് അധികാരികൾ പലപ്പോഴും മറന്നുപോകുന്നു.
ഇപ്പോൾ അത്തരത്തിൽ ഒരു വിഷയത്തെ കുറിച്ച് ശാരദ ദേവി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്.
പോസ്റ്റിന്റെ പൂർണ രൂപം :
എനിക്ക് ഇന്ന് (04-12-2023) ഉണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ചാണ് എഴുതുന്നത്. ഇത് കേവലം എന്റെ മാത്രം പ്രശ്നം അല്ലാത്തതിനാൽ ഇത് മറ്റുള്ളവർ അറിയണം എന്ന് തോന്നിയതിനാൽ ആണ് ഈ പോസ്റ്റ്. കഴിയുമെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക.
ഇന്ന് ഞാൻ ഡ്രസ്സ് മെറ്റീരിയൽ വാങ്ങുവാൻ ആയി അച്ഛനമ്മമാർക്കൊപ്പം തിരുവനന്തപുരം പാളയത്തുള്ള കല്യാൺ സിൽക്‌സിൽ പോയി. ഞാൻ ആദ്യമായി ആണ് അവിടെ പോകുന്നത്. വലിയ ഒരു ബ്രാൻഡ് ആയ കല്യാൺ സിൽക്‌സിൽ വീൽചെയർ അക്സസ്സ് ഉണ്ടാകും എന്ന് കരുതി. ഒരു വശത്തു പടികൾക്ക് പകരം നിരപ്പാണ് എന്നും കേട്ടിരുന്നു. അത് കൊണ്ടു തന്നെ ഒരുപാടു പ്രതീക്ഷയിൽ ആണ് ഞാൻ പോയത്. പക്ഷെ, രണ്ടു വശത്തും പടികളാണ് കാണുവാൻ സാധിച്ചത്. അവിടെ ഉണ്ടായിരുന്ന ഒരു security ജീവനക്കാരൻ വീൽചെയർ സഹിതം എന്നെ പൊക്കിക്കയറ്റാം എന്ന് പറഞ്ഞെങ്കിലും ഞാൻ അത് വേണ്ടെന്നു പറഞ്ഞു. അപ്പോൾ അത് വഴി വന്ന ഒരാളോട് (മാനേജർ ആണെന്ന് തോന്നുന്നു) സെക്യൂരിറ്റി ജീവനക്കാരൻ ഇതെക്കുറിച്ച് പറയുകയും ഞങ്ങൾ അദ്ദേഹത്തെ അതൃപ്തി അറിയിച്ചു മടങ്ങുകയും ചെയ്തു.
ഒരു വീൽചെയർ യൂസർ ആയ ഞാനും ഈ രാജ്യത്തെ പൗരയാണ്. Non-ഡിസേബിൾഡ് വ്യക്തികളെപ്പോലെ എനിക്കും പുറത്തു പോയി ഷോപ്പിംഗ് നടത്തുവാനും ആ അനുഭവം ആസ്വദിക്കുവാനുമുള്ള ഭരണഘടനാപരമായ അവകാശം ഉണ്ട്. Kalyan Silks ന്റെ പാളയത്തുൾപ്പെടെയുള്ള ബ്രാഞ്ചുകൾ പൊതുയിടങ്ങൾ ആണ്. അവിടെ വസ്ത്രങ്ങൾ വാങ്ങുവാൻ എത്തുന്നത് പൊതുജനങ്ങൾ ആണ്. അത് കൊണ്ടു അവ public buildings ആണ്.
RPwD Act 2016 എല്ലാ പൊതു കെട്ടിടങ്ങളും (public buildings) disabled-friendly ആയിരിക്കണം എന്ന് നിഷ്‌ക്കർഷിക്കുന്നുണ്ട്. ഞങ്ങൾ വീൽചെയർ ഉപയോഗിക്കുന്നവർക്ക് ഷോപ്പിംഗ് ചെയ്യാൻ വരാൻ പാടില്ലേ? അങ്ങനെയുള്ളവർ വരില്ലെന്നാണോ ഇവർ ധരിച്ചിരിക്കുന്നത്? ഒരു റാമ്പ് ശരിയായ അളവിൽ നിർമിക്കാൻ വേണ്ടി വരുന്നത് അത്ര വലിയ തുകയല്ല ഇന്നത്തെ കാലത്ത്. അത് ബാധ്യത ആയി കരുതുന്നവർ മനസിലാക്കുന്നില്ല ഡിസേബിൾഡ് വ്യക്തികളും customers ആകാം എന്ന്.
ഈ വിഷയത്തിൽ ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിക്കും.
Kalyan Silks, Palayam, Trivandrum doesn’t have wheelchair accessible facilities. Pathetic situation.
Photo is representational.
– Dr Sharada Devi V
Assistant Professor of English
University College, Thiruvananthapuram
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം