ചെന്നൈ : പ്രവാസി ലീഗ് ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച മറുനാടൻ മലയാളി കോൺക്ലേവ് പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളുടെ ചർച്ചാവേദിയായിമാറി. ജീവിതപ്രയാസങ്ങൾ തീർക്കാൻ നാട് വിട്ടു പോകുന്ന മലയാളി സമൂഹത്തോട് ഭരണകൂടങ്ങൾ കാണിക്കുന്ന അവഗണനക്കെതിരേ കൂട്ടായ പ്രക്ഷോഭം ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. തിരുവാൺമിയൂർ സിറ്റി ഗൈറ്റ് ഓഡിറ്റോറിയത്തിൽ പ്രവാസി ലീഗ് ദേശീയ അധ്യക്ഷനും തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനുമായ എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു