മെൽബൺ∙ ഓസ്ട്രേലിയൻ നഴ്സിങ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഐഎച്ച്എൻഎ – ഐഎച്ച്എം ( IHNA – IHM ) കോളേജുകളുടെ ഏഴാമത്തെയും മെൽബൺ സിബിഡി ( CBD ) യിലെ രണ്ടാമത്തെയുമായ ഐഎച്ച്എൻഎ (IHNA )ക്യാംപസ് ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മേരിവാലെ പ്രൈവറ്റ് ഹോസ്പിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലീ ഗാർവുഡ് നിർവഹിച്ചു . ചടങ്ങിൽ ഐഎച്ച്എൻഎസിഇഒ ബിജോ കുന്നുംപുറത്ത് അധ്യക്ഷനായി.
ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് ഐഎച്ച്എൻഎ – ഐഎച്ച്എം. വിവിധങ്ങളായ 19 വിഷയങ്ങളിൽ പ്രതിവർഷം അയ്യായിരത്തോളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട് . ഡിപ്ലോമ നഴ്സിങ് , മാസ്റ്റർ ഓഫ് നഴ്സിങ്, ബാച്ചിലർ of സോഷ്യൽ വർക്ക് എന്നി കോഴ്സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത് . 20 വർഷത്തിനുള്ളിൽ 18000 നഴ്സുമാരെ ഓസ്ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച എംവിടി ഗ്ലോബൽ വഴിയായിരുന്നു .
തുടർച്ചയായി മൂന്നാം വർഷവും മികച്ച കോളേജിനുള്ള വിക്റ്റോറിയ സർക്കാരിന്റെ അവാർഡ് ഐഎച്ച്എൻഎയ്ക്കാണ് ലഭിച്ചത്. ചടങ്ങിൽ ക്യാംപസ് മാനേജർ ജിജോ മാത്യു, സൈമൺ ഷ്വെഗെർട്ട്, സജി കുന്നുംപുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു