ഒരു താത്വിക അവലോകനം എന്ന സിനിമയും ബിഗ് ബോസ്സും അഖിൽ മാരാർ എന്ന വ്യക്തിക്ക് നൽകിയ ജന സ്വീകരണം വളരെ വലുതായിരുന്നു.
ബിഗ് ബോസ്മലയാളത്തിന്റെ അഞ്ചാം സീസൺ വിജയി കൂടിയാണ് അഖില്‍ മാരാര്‍.
നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി ശ്രദ്ധിക്കപ്പെട്ടെങ്കിലും ബിഗ് ബോസിലേക്കുള്ള എൻട്രി അഖിൽ മാരാറിനെക്കുറിച്ച് അറിയാനുള്ള കൗതുകം ആളുകളിൽ അധികമാക്കിയിട്ടേ ഉള്ളു.
ഓരോ ഇന്റർവ്യുവിലും നർമത്തോടെ മാത്രം കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും അതിന് പിന്നിലെല്ലാം പൊള്ളുന്ന അനുഭവങ്ങൾ ഒളിപ്പിച്ചു വെക്കാറുണ്ട് അഖിൽ മാരാർ.
വാഹനങ്ങളോട് പ്രത്യേക ഇഷ്ടമുള്ള അഖില്‍ അടുത്തിടെ മിനികൂപ്പര്‍ വാങ്ങിയിരുന്നു.
തന്റെ വണ്ടിപ്രേമത്തിന്റെ തുടക്കത്തെ കുറിച്ചു അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്,
‘പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലം. ക്രിക്കറ്റ് കളിയുളള ദിവസം സ്‌കൂളില്‍ പോവാറില്ല. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള വീട്ടില്‍ കയറി കളി കണ്ടിരിക്കും. മിക്കപ്പോഴും ജനലിന്റെ അടുത്ത് നിന്നും മുറ്റത്ത് നിന്നുമൊക്കെയാണ് കളി കാണുക. അങ്ങനെ ഒരു ദിവസം പുറത്ത് നിന്ന് കളി കണ്ടോണ്ടിരിക്കുമ്പോള്‍ അവിടെ ആരോ കാറില്‍ വന്നു. മാരുതിയുടെ ഒരു കാറായിരുന്നു അത്.
വണ്ടി കണ്ട കൗതുകത്തില്‍ ഞാന്‍ ചെന്ന് വണ്ടിയുടെ അകം കാണാനായി ഡോറൊന്ന് തുറന്ന് നോക്കി. അപ്പോള്‍ ഒരാള്‍ വന്ന് തലയ്ക്കിട്ട് ഒറ്റയടി. എന്നിട്ട് നീ എന്തിനാ വണ്ടിയ്ക്ക് അകത്തുള്ള സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. എന്റെ സ്‌കൂള്‍ ബാഗ് പിടിച്ച് വാങ്ങി പരിശോധിച്ചു. അതിലെ സാധനങ്ങളെല്ലാം എടുത്ത് താഴെയിട്ടു. സ്‌കൂളില്‍ പോകുന്ന വഴി വീണ് കിടക്കുന്ന കാശുവണ്ടി പെറുക്കി ബാഗിലിടാറുണ്ട്. അന്ന് അതൊക്കെ കൊടുത്താല്‍ കുറച്ച് കാശ് കിട്ടും. അങ്ങനെ ബാഗിലിട്ട കശുവണ്ടി ആ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പറഞ്ഞ് അയാള്‍ ബഹളമുണ്ടാക്കി. അല്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചില്ല. മനസ് ഏറെ വിഷമിച്ചാണ് അന്ന് വീട്ടിലേക്ക് തിരികെ പോയത്.
ഒരു വണ്ടി കാരണമുണ്ടായ അപമാനം ഉള്ളിലുള്ളത് കൊണ്ട് വലുതായാല്‍ ഒരു വലിയ വണ്ടി വാങ്ങുമെന്ന് മനസിലുറപ്പിച്ചു. അന്ന് തുടങ്ങിയതാണ് തന്റെ ഈ വണ്ടിപ്രേമം’
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം