ലണ്ടൻ∙ യുകെയിൽ കൊടുംതണുപ്പ് തുടരുന്നു. രണ്ട് ദിവസത്തിനുള്ളിൽ വിവിധ ഇടങ്ങളിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. വ്യാപകമായി മഞ്ഞു വീഴ്ച ഉണ്ടായതിനാലാണ് മരണങ്ങൾ സംഭവിച്ചത് എന്നാണ് വിലയിരുത്തൽ. മരിച്ചവർ ഇരുവരും ഭവനരഹിതർ ആണെന്നാണ് സൂചന. ഗ്രേറ്റർ മാഞ്ചസ്റ്റർ, നോട്ടിങ്ഹാംഷെയർ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തണുത്ത് വിറങ്ങലിച്ച് തെരുവില്‍ കിടന്നായിരുന്നു മാഞ്ചസ്റ്ററിൽ ഒരാൾ മരിച്ചത്. നോട്ടിങ്ഹാംഷെയറിൽ കാറില്‍ കിടന്ന് തണുത്തുഞ്ഞാണ് മറ്റൊരാൾ ആദ്യ ദിവസം മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മാഞ്ചസ്റ്ററിൽ നടന്ന മരണത്തെ തുടർന്ന് ഒരു 28 വയസുകാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റക്കാരി അല്ലെന്ന് കണ്ടു വിട്ടയച്ചു. ഐസ് നിറഞ്ഞ സാഹചര്യങ്ങളില്‍ കാറുകള്‍ റോഡില്‍ നിന്നും തെന്നിമാറുകയും വാഹനഉടമകള്‍ വഴിയില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നതാണ് യുകെയിലെ തണുപ്പും മഞ്ഞും കൂടിയ പ്രദേശങ്ങളിലെ സാഹചര്യങ്ങൾ. ഞായറാഴ്ച രാത്രി മാഞ്ചസ്റ്ററില്‍ കൊടുംതണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടായി.
നോര്‍ത്ത് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളില്‍ ഐസ്, മഞ്ഞ് സാധ്യതകള്‍ക്കുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമാണ് മെറ്റ് ഓഫിസ് നല്‍കിയിട്ടുള്ളത്. ഞായറാഴ്ചയിലെ കൊടുംതണുപ്പ് ഇന്ന് യാത്രക്കിറങ്ങുന്നവര്‍ക്ക് മഞ്ഞ് കുരുക്ക് തീര്‍ക്കുമെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീണതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് യാത്ര ചെയ്യുന്നവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാന്‍ നിര്‍ബന്ധിതരാകാന്‍ സാധ്യത ഏറെയാണ്. ഐസ് നിറഞ്ഞ റോഡുകളാണ് ഇതിന് കാരണമാകുന്നത്. ഇന്ന് ഉച്ച വരെയാണ് നോര്‍ത്ത് ഇംഗ്ലണ്ടില്‍ മെറ്റ് ഓഫിസിന്റെ മഞ്ഞ ജാഗ്രത നിലവിലുണ്ടാവുക.
വെയില്‍സ്, പീക്ക് ഡിസ്ട്രിക്ട് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മറ്റ് മഞ്ഞ് ജാഗ്രതയും നിലവിലുണ്ട്. ഈസ്റ്റേണ്‍ സ്‌കോട്ട്‌ലൻഡിൽ ഐസ്, മഞ്ഞ് മുന്നറിയിപ്പുകള്‍ ഉച്ചയ്ക്ക് 12 വരെ നിലവിലുണ്ടാകും. 10 മുതൽ 15 സെന്റിമീറ്റര്‍ വരെ മഞ്ഞ് റോഡുകളില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇതിനിടയിൽ യുകെയിൽ മിക്ക ഇടങ്ങളിലും മഴ അതി രാവിലെ മുതൽ തുടരുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു