വിധവയായ സ്ത്രീയ്ക്ക്
മറ്റൊരു വിവാഹം
കഴിക്കണമെങ്കിൽ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നൽകേണ്ടി വരിക അങ്ങനെ
അമ്മയ്ക്കും മകൾക്കും ഒരേ പുരുഷൻ തന്നെ ഭർത്താവായി ഉണ്ടാവുക.
വിശ്വസിക്കാൻ പ്രയാസമായിരിക്കും.
എങ്കിലും അങ്ങനെയും ചില സമ്പ്രദായങ്ങളുള്ള നാടും നാട്ടുകാരുമുണ്ട്.
കാലത്തിനൊപ്പം സഞ്ചരിക്കാൻ താല്പര്യപ്പെടാത്ത ഒരുപാട് ജനവിഭാഗങ്ങൾ ഓരോരാജ്യത്തിലും വസിക്കുന്നുണ്ട്.
അമ്മയേം മകളെയും രണ്ടാനച്ഛൻ കല്യാണം കഴിക്കുന്ന ആചാരം നിലനില്‍ക്കുന്ന സമൂഹമാണ് ബംഗ്ലാദേശിന്റെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന മണ്ഡി സമൂഹം.
ഈ സമൂഹത്തിന്റെ വിവാഹ രീതി അനുസരിച്ച് രണ്ടാനച്ഛന് അമ്മയെയും മകളെയും വിവാഹം ചെയ്യുന്നു.
വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്.
ബംഗ്ലാദേശിലെ തംഗയിൽ ജില്ലയിലെ മധുപൂർ വനാന്തരത്തില്‍ ജീവിക്കുന്ന ആദിവാസി ഗോത്രവർഗ്ഗക്കാരാണ് മണ്ഡി സമൂഹം എന്ന് അറിയപ്പെടുന്നത്.
നൂറ്റാണ്ടുകളായി വനത്തിൽ സ്വന്തം മതവും സംസ്കാരവും ജീവിതരീതിയുമായി അവർ ജീവിക്കുകയാണ്.
അവരുടെ ഈ സംസ്കാരവും ജീവിതരീതിയും മുസ്ലീം/ഹിന്ദു ബംഗാളി ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.
കാടുകളിൽ നിന്നും നാട്ടിലേക്കുള്ള സമ്പർക്കം ആരംഭിച്ചിട്ട്കൂടിയും സാമൂഹികമായ വ്യത്യാസങ്ങളെ ഇന്നും ഇവര്‍ കൂടെ കൊണ്ട് നടക്കുന്നു.
അവയില്‍ പ്രധാനപ്പെട്ടതാണ് അമ്മയെയും മകളെയും വിവാഹം കഴിക്കാനുള്ള രണ്ടാനച്ഛന്റെ അവകാശം.
രണ്ടാമതും വിവാഹിതയാകുന്ന സ്ത്രീയുടെ മകള്‍ ചെറിയ കുട്ടിയാണെങ്കില്‍ അവള് പ്രായപൂര്‍ത്തിയായ ശേഷമായിരിക്കും രണ്ടാനച്ഛനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതെന്ന് മാത്രം. ഇത്തരത്തില്‍ മകളെ കൂടി വിവാഹം കഴിക്കാന്‍ അനുവദിക്കുമെങ്കില്‍ മാത്രമേ മണ്ഡി സമൂഹത്തിലെ വിധവകളായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് അനുമതിയുള്ളൂ.
പലർക്കും ഇതൊരു അനാചാരം ആണെന്നുള്ള തോന്നലുകൂടി ഇല്ല എന്നതാണ് വാസ്തവം.
ഒരേ സമയം അമ്മയെയും മകളെയും വിവാഹം ചെയ്യുമെങ്കിലും സ്വന്തം മകളെ പുരുഷന്മാര് വിവഹം ചെയ്യുന്ന പതിവ് ഈ സമൂഹത്തിലില്ല.
2000 ത്തിന്റെ തുടക്കത്തില്‍ ഗോത്രത്തിലെ ഒറോള എന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിലൂടെയാണ് ഈ വിചിത്രമായ വിവാഹ രീതി പുറം ലോകമറിയുന്നത്. തന്റെ സ്വന്തം പിതാവ് മരിച്ചപ്പോൾ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അന്ന് മൂന്ന് വയസായിരുന്ന തന്നെ കൂടി വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നെന്നും പിന്നീട് പ്രായപൂര്‍ത്തിയായപ്പോള്‍ അതുവരെ രണ്ടാനച്ഛനായിരുന്ന അയാള്‍ തന്റെ ഭര്‍ത്താവായെന്നുമായിരുന്നു ഒറോളയുടെ വെളിപ്പെടുത്തല്‍.
മനുഷ്യർ ഇപ്പോഴും പിന്തുടരുന്ന വിചിത്രമായ ആചാരങ്ങൾ കാരണം പലപ്പോഴും ഇരകൾ ആകേണ്ടി വരുന്നവർ സ്ത്രീകളും കുട്ടികളുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം