ലണ്ടൻ ∙ നാടൻ ലുങ്കിയുടുത്ത് ലണ്ടൻ തെരുവിൽ ഒരു പെൺകുട്ടിയെ കാണാൻ കഴിയുമോ? ഇല്ലായെന്നു തന്നെയാകും ഉത്തരം. എന്നാൽ ലണ്ടന്റെ തെരുവില്‍ നാടൻ ലുങ്കിയുടുത്ത് തോര്‍ത്ത് മേല്‍മുണ്ടാക്കി ഒരു സുന്ദരിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. ചിത്രങ്ങൾ കാണുന്നവരിലെല്ലാം കൗതുകമായി മാറുന്നുണ്ട്.
ബ്രിട്ടിഷുകാര്‍ക്കും നാടൻ വേഷം വല്ലാതെ ബോധിച്ചുവെന്ന് ചിത്രങ്ങളിലെ രംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഫോട്ടോ ഷൂട്ടിനായി കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വിന്യരാജ് ആണ് നാടൻ വേഷത്തിൽ എത്തിയത്. ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രഫറായ സാജു അത്താണിയാണ്.
ലൂട്ടനില്‍ താമസിക്കുന്ന എം എസ് സി ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിനിയാണ് വിന്യരാജ്. രണ്ടുവര്‍ഷമായി യുകെയിലാണ് താമസം.ചില സ്വപ്നങ്ങള്‍ക്ക് അതിരുകളുണ്ടാകില്ല എന്ന് പറഞ്ഞത് പോലെയാണ് വിന്യ രാജിന്റെ ജീവിതം. നാട്ടിലായാലും വിദേശത്തായാലും തന്റെ മോഡലിങ് പാഷനില്‍ വിന്യ ഉറച്ചു നില്‍ക്കുകയാണ്. ആങ്കറിങ്, മോഡലിങ് എന്നിവയൊക്കെയായി യുകെ മലയാളികൾക്കിടയിൽ ശ്രദ്ധേയയാണ് വിന്യ.
ചിത്രങ്ങള്‍ പകര്‍ത്തിയ സാജു അത്താണി ബെറ്റര്‍ ഫ്രെയിം യുകെ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറാണ്. പീറ്റർബറോയിൽ താമസിക്കുന്ന സാജുവിനോപ്പം സ്വിണ്ടനിൽ താമസിക്കുന്ന രാജേഷ് നടേപ്പള്ളി, സോജി തോമസ് എന്നിവർ ചേർന്ന് 21 വർഷങ്ങൾക്ക് മുൻപാണ് ബെറ്റർഫ്രെയിംസ് ആരംഭിച്ചത്.
സെലിബ്രിറ്റി ഫോട്ടോഷൂട്ടില്‍ ശ്രദ്ധേയരാണ് മൂവരും. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ട്രസ്റ്റ് ഫോട്ടോഗ്രഫറായി ജോലി ചെയ്ത അനുഭവ പരിചയവും വൈറൽ ചിത്രങ്ങൾ പകർത്തിയ സാജുവിന് ഉണ്ട്. നെടുമ്പാശ്ശേരി അത്താണി സ്വദേശിയായ സാജു യുകെയിൽ കെയർ ഹോം ജീവനക്കാരൻ കൂടിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു