ലണ്ടൻ ∙ ക്രിസ്തുമസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടുത്ത് സമീക്ഷ യുകെ മാതൃകയാകുന്നു. യുകെയിൽ ഉടനീളം യൂണിറ്റു തലത്തിൽ കേക്ക് ചലഞ്ച് സംഘടിപ്പിച്ചുകൊണ്ടാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്. ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ, സാമ്പത്തിക പിന്തുണ ആവിശ്യമുള്ള വിദ്യാർഥികൾക്കാണ് പഠന സഹായം ലഭിക്കുക. ആകെ വിഷയങ്ങളിൽ 9 A+ ഉള്ളവരും സർക്കാർ, സർക്കാർ എയിഡഡ് സ്കൂളിൽ പഠിച്ചവരും ആയ വിദ്യാർത്ഥികളെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. പഠന മികവിനൊപ്പം പാഠ്യേതര രംഗങ്ങളിലെ മികവും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായിരുന്നു. ഇത്തരത്തിൽ തിരഞ്ഞെടുത്ത 10 കുട്ടികൾക്കാണ് സമീക്ഷ സഹായം എത്തിക്കുന്നത്. ഈ ജീവകാരുണ്യ പ്രവർത്തനത്തിന് യുകെയിലെ ഏവരുടെയും പിന്തുണ അഭ്യർഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു