മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദ കോർ’. നവംബർ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന കാതൽ ഒ.ടി.ടിയിൽ പ്രദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.
ക്രിസ്മസിനോട് അനുബന്ധിച്ചാവും ചിത്രമെത്തുകയെന്നാണ് വിവരം. ഒ.ടി.ടി പ്ലേയാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 23 ശനി അല്ലെങ്കിൽ 24 ആകും ചിത്രം സ്ട്രീം ചെയ്യുകയത്രേ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിൽ ആണ് കാതലിന്റെ സ്ട്രീമിംഗ് എന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.
read also…തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം; അടിതെറ്റി വീണ് ബിആർഎസ്; മൂന്നാമൂഴം കിട്ടാതെ കെസിആർ
തിയറ്റർ റിലീസ് ചെയ്യുന്ന ചിത്രം ഒരു മാസത്തിന് ശേഷം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യാറുണ്ട്.ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമനയായിട്ടാണ് ജ്യോതികയെത്തിയത്. 13 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിച്ച സിനിമ കൂടിയാണിത്. ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു