പുഷ്പ ആദ്യ ഭാഗം വൻ വിജയഅതിനൊപ്പം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.
പുഷ്പയിലെ അഭിനയത്തിന് അല്ലുവിന് ആ വർഷത്തെ
നാഷണൽ അവാർഡ് ലഭിച്ചിരുന്നു.
പ്രേക്ഷകർ ആകാംക്ഷയോട് കാത്തിരിക്കുന്ന ഒരു സിനിമയാണ് പുഷ്പ 2.
മലയാള താരം ഫഹദ് ഫാസിലിന്റെ അഭിനയവും ഏറെ മികച്ചു നിന്ന സിനിമ കൂടിയായിരുന്നു പുഷ്പ.
നെഗറ്റീവ് ഷെയ്ഡ് ഉള്ള പ്രധാന കഥാപാത്രമായിയുന്നു ഫഹദിന്റേത്.
രശ്മിക മന്ദാന നായികയായി എത്തിയ സിനിമയിൽ ഐറ്റം ഡാൻസിൽ നിറഞ്ഞു നിന്ന് പ്രേക്ഷകരെ ഹരം കൊള്ളിച്ചത് സാമന്തയായിരുന്നു.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന വാർത്തകൾ അല്ലുവിന്റെ പ്രതിഫലത്തെ കുറിച്ചാണ്. രണ്ടാം ഭാഗത്ത് അഭിനയിക്കാൻ വേണ്ടി 125 കോടിയായിരിക്കും അല്ലു വാങ്ങുക എന്നത് സംബന്ധിച്ച റിപ്പോർട്ട് വന്നിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്
പുഷ്പ 2വിന്റെ റിലീസിന് ശേഷം നിർമാതാക്കൾക്ക് ലഭിക്കുന്ന ലാഭത്തിൽ 33 ശതമാനമാണ് അല്ലു അർജുൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതായത് 1000കോടി പുഷ്പ 2വിന് ലഭിക്കുക ആണെങ്കിൽ 330കോടിയോളം രൂപ നടന് നൽകേണ്ടി വരും.
500കോടിയാണ് പുഷ്പയുടെ ബജറ്റ് എന്നാണ് വിവരം.
അല്ലുവിന്റെ ഈ ആവശ്യം നിർമാതാക്കൾ അംഗീകരിക്കുമോ എന്നത് ഇനിയും വ്യതമായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം