റോം ∙ തെക്കൻ ഇറ്റലിയിൽ റെയിൽവേ ലെവൽ ക്രോസിൽ ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാലാബ്രിയ മേഖലയിലെ കോസെൻസ പ്രവിശ്യയിലായിരുന്നു അപകടം.ടരന്റോയ്ക്കും റെജിയോ കാലാബ്രിയയ്ക്കും ഇടയിൽ ഫെറോവിയ ജോണിക്ക ലൈനിൽ ഉണ്ടായ കൂട്ടിയിടിയിൽ ട്രെയിനിലെ ടിക്കറ്റ് പരിശോധക 61 വയസുകാരിയായ ഇറ്റാലിയൻ വനിതയും ട്രക്ക് ഡ്രൈവർ, 24 കാരനായ മൊറോക്കൻ സ്വദേശിയുമാണ് മരിച്ചത്.
ലെവൽ ക്രോസിൽ റെയിൽവേ ലൈൻ കടക്കുമ്പോൾ വാഹനം ട്രാക്കിൽ കുടുങ്ങിയതാവാം അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പായുന്ന ട്രെയിൻ ട്രക്കിൽ ഇടിച്ചയുടനെ ഇരു വാഹനങ്ങൾക്കും തീപിടിച്ചു. സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസും ഇറ്റാലിയൻ പൊലീസായ കരബിനിയേരിയും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ഇറ്റാലിയൻ ഗതാഗത മന്ത്രി മതെയോ സൽവീനി അനുശോചിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു