ലണ്ടൻ ∙ ഡിസംബർ, ജനുവരിയിലെ കൊടിയ തണുപ്പിനും മഞ്ഞുവീഴ്ചയ്ക്കും നവംബറിലെ തുടക്കം കുറിച്ചിരിക്കുകാണ് ബ്രിട്ടനിൽ. വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായതോടെ രാജ്യത്തെ താപനില പലയിടത്തും മൈനസിലേക്ക് താണു, കാലാവസ്ഥാ മുന്നറിയിപ്പുകൾ ശരിവച്ച് സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും താപനില മൈനസ് എട്ടു ഡിഗ്രി വരെ താഴ്ന്നു. സ്കോട്ട്ലൻഡ്, ഈസ്റ്റ് ഇംഗ്ലണ്ട്, നോർഫോക് എന്നിവിടങ്ങളിലാണ് താപനില ഏറ്റവും താഴ്ന്നത്.
മിഡ്‌ലാൻസ്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചു. വടക്ക് കിഴക്കൻ സ്കോട്‌ലൻഡിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഇന്നും നാളെയും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു