സ്വയംഭോഗം ഒരു തെറ്റാണെന്ന പഠിപ്പിക്കലുകളെ യുവതലമുറ ചോദ്യം ചെയ്യാൻ തുടങ്ങിയതിൽ പിന്നെ സ്വയംഭോഗം ചെയ്യുന്നതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചായി ചർച്ചകൾ.
സ്വയംഭോഗം എന്നത് ഒരു തെറ്റല്ല എന്നും ഇത് ചെയ്യുന്നതുവഴി ആരോഗ്യത്തിന് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു.
ഒരാൾക്ക് എത്രവട്ടം പങ്കാളിയുമായി സെക്സിൽ ഏർപ്പെടാൻ കഴിയുമോ അതുപോലെതന്നെ masturbation ചെയ്യുവാനും കഴിയുന്നതാണ്.
അപ്പോൾ എപ്പോഴാണ് ഇതൊരു കുറ്റകരമായ പ്രവർത്തിയാകുന്നത് എന്ന് ചോദിച്ചാൽ സ്വയംഭോഗം ഒരു പബ്ലിക് പ്ലെസിൽ ചെയ്യാവുന്ന ഒരു പ്രവർത്തിയല്ലാത്തതിനാലാണ്.
ബസിൽ, ട്രെയിനിൽ തുടങ്ങി ഒരു മനുഷ്യനും ആഗ്രഹിക്കാത്ത സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറിയോ അല്ലാതെയോ സ്വയംഭോഗം ചെയ്യുന്നതും രതിമൂർച്ഛ ആസ്വദിക്കുന്നതും തെറ്റ് തന്നെയാണ്.
മാന്യതയുടെ മുഖമൂടിയണിഞ്ഞു ഛെ, മോശം എന്ന് പറയുന്നവർ പോലും സ്വയംഭോഗം ചെയ്യാൻ മടിക്കാത്തവരാണ്.
പക്ഷെ സ്വയംഭോഗത്തിനു തിരഞ്ഞെടുക്കുന്ന ഇടം ഒരു പൊതു സ്ഥലമാകുമ്പോൾ സ്വയംഭോഗം ചെയ്യുന്നവർ കുറ്റവാളികൾ തന്നെയാണ്.
Asexual (ലൈംഗികബന്ധങ്ങളില്‍ താല്പര്യമില്ലാത്തവർ) പോലുള്ള മനുഷ്യരുണ്ട് എന്നതുപോലെ സ്വയംഭോഗം ചെയ്യാൻ താല്പര്യമില്ലാത്ത വ്യക്തികളുമുണ്ട്. എന്നുകരുതി അവർ സ്വയംഭോഗത്തെ പോലെ സെക്സിനെയും ഇഷ്ടപ്പെടുന്നില്ല എന്നർത്ഥമില്ല.
അതുപോലെതന്നെ എക്സിബിഷനിസതിനോട് (exhibitionism) താല്പര്യമുള്ള വ്യക്തികൾ മറ്റുള്ളവരുടെ മാനസികാവസ്ഥക്ക് പ്രാധാന്യം നൽകാറില്ല.
സ്വന്തം ലൈംഗികാവയവങ്ങൾ അപരിചിതർക്ക് തുറന്ന് കാണിക്കുകയും കാണുന്നവരുടെ പ്രതികരണം നിരീക്ഷിച്ചു സ്വയം ലൈംഗിക സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നവരാണ് എക്സിബിഷനിസ്റ്റുകൾ.
അതുകൊണ്ട് പിടിക്കപ്പെട്ടാലും എന്തിന് വീണ്ടും വീണ്ടും പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കപ്പെടുന്നു എന്ന് ചോദിച്ചാൽ
ലൈംഗികാവയവം പ്രദർശിപ്പിക്കുമ്പോൾ കാണേണ്ടി വരുന്നവരുടെ ഞെട്ടൽ, ദേഷ്യം, സങ്കടം, നിസ്സഹായവസ്ഥ തുടങ്ങിയവയിലൂടെ ലൈംഗികോത്തേജനം ലഭിക്കുകയും തുടർന്ന് രതിമൂർച്ഛ അടയുന്നതിന്റെയും സുഖം തേടിയാണ് ഇത്തരക്കാർ ഇതെല്ലാം ആവർത്തിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം