മാധ്യമപ്രവർത്തകനായ പി മുരളി മോഹൻ രചന സംവിധാനം എന്നിവ നിർവഹിക്കുന്ന പൊട്ടിച്ചൂട്ട് പാലക്കാട് ചിത്രീകരണം തുടങ്ങി.
പച്ചയായ മനുഷ്യന്റെ ബന്ധമുള്ള കഥ പറയുന്ന പൊട്ടിച്ചൂട്ട് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ചെർപ്പുളശ്ശേരിയിൽ തുടങ്ങി.
യവനിക ഗോപാലകൃഷ്ണൻ, സീമ ജി നായർ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ, അനിൽ ബേബി, രാജീവ് കാറൽമണ്ണ, സുധ നെടുങ്ങാടി, അനിൽ ബേബി, ഗിരീഷ് ആലമ്പാടൻ, അഗസ്തി ആനക്കാംപൊയിൽ, ഖാലിദ്, രാജേഷ് അടയ്ക്കാപത്തൂർ തുടങ്ങി നല്ലൊരു താരനിര ചിത്രത്തിൽ ഉണ്ട്.
read also ഗവര്‍ണക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
മേക്കപ്പ് ബിജി, ആർട്ട് രാജേഷ് അടക്കാപത്തൂർ, കോസ്റ്റും സന്തോഷ്, ക്യാമറ ദേവൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ മോഹൻ സി നീലമംഗലം, സംവിധാന സഹായം സത്യൻ ചെർപ്പുളശ്ശേരി, പവിദാസ്, സംഗീതം രാജേഷ് കെ ശൂരനാട് പി ആർ ഓ എ എസ് ദിനേശ്, പ്രൊഡക്ഷൻ കൺട്രോളർ സജിത്ത് തിക്കോടി, പ്രൊഡക്ഷൻ മാനേജർ കൃഷ്ണപിള്ള തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു. നിർമ്മാണം അനുഗ്രഹ വിഷൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗിരീഷ് ആലമ്പാട്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു