മമ്മൂട്ടി ജ്യോതിക ചിത്രം കാതലിന് അഭിനന്ദനവുമായ് നിരവധി പേരാണ് രംഗത്ത് വരുന്നത്. തമിഴ് നടന്‍ സൂര്യയടക്കം മമ്മൂട്ടി ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു. വലിയ സ്വീകാര്യതയാണ് സംസ്ഥാനത്തിന് അകത്തും പുറത്തും ചിത്രത്തിന് കിട്ടുന്നത്. യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പര്‍ താരമാണ് അദ്ദേഹം. എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നയാള്‍. ഇത്തരത്തില്‍ സൂക്ഷ്മവും വേറിട്ടതുമായ ഒരു കഥാപാത്രത്തോട് നീതിപുലര്‍ത്തിയതിന് അങ്ങേയറ്റം ആദരവാണ് സര്‍. ഇത് ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നു ജിയോ ബേബി, ഇങ്ങനെ ഹൃദയത്തില്‍ ബാക്കിയാകുന്ന ഒരു സിനിമയ്ക്ക് അഭിനന്ദനം. ഓമനയെ പതര്‍ച്ചകളില്ലാതെ മികവോടെ അവതരിപ്പിച്ച താരമായ ജ്യോതിക. അങ്ങനെ കാതലിലെ ഓരോ താരങ്ങളെ കുറിച്ചും അഭിപ്രായപ്പെടാം, എനിക്ക് വാക്കുകള്‍ കിട്ടാതെ വരുന്നു എന്നും അന്ന ബെന്‍ കുറിച്ചു.
മമ്മൂട്ടി വേഷപകര്‍ച്ചയില്‍ വിസ്മയിപ്പിക്കുന്ന ചിത്രമാണ് കാതല്‍ എന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍. ജ്യോതികയാണ് നായികയായി എത്തിയത്. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കന്‍ ആയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു