ഉത്കണ്ഠ രോഗം അഥവാ ആൻസൈറ്റി ഡിസോഡർ (anxiety disorder) എന്നത് അഭവിച്ചറിഞ്ഞവർക്ക് മാത്രം മനസ്സിലാകുന്ന അവസ്ഥയാണ്.
Anxiety disorders ഉള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പെട്ടെന്നൊന്നും പറഞ്ഞാൽ മനസ്സിലാകുന്ന ഒന്നല്ല.
ഈ രോഗാവസ്ഥ ഉള്ളവർക്കൊപ്പം ജീവിക്കുന്നവരെ പോലും പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക ഏറെ പ്രയാസകരമാണ്.
anxiety symptoms വെറുതെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി കാട്ടിക്കൂട്ടുന്നവയായി കരുതി രംഗം വഷളാക്കുന്നവരാണ് പലപ്പോഴും ചുറ്റും നിൽക്കുന്നവർ.
ആഗ്രഹിച്ചിട്ടല്ല ഇതൊക്കെ സംഭവിക്കുന്നതെന്നും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നും പറയുമ്പോഴും ചുറ്റും കൂടി നിന്ന് ഉപദേശങ്ങളും ഒന്നുമില്ല ഒന്നുമില്ല എന്ന പറച്ചിലും കാരണം പുറത്തേക്ക് ഇറങ്ങി ഓടാൻ ആഗ്രഹിക്കുന്നവരാണ് ഈ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവർ.
ആൾക്കൂട്ടത്തിന് നടുവിൽ വീർപ്പുമുട്ടുമ്പോൾ അതൊക്കെ അലസതയായോ അഭിനയമായോ ചിന്തിക്കുന്ന പ്രിയപ്പെട്ടവർ ഇവരെ ഒരിക്കലെങ്കിലും ഒരു മനോരോഗ ചികിത്സയ്ക്ക് വിധേയരാക്കിയാൽ തന്നെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും.
അപ്രതീക്ഷിതമായി ഹൃദയമിടിപ്പ് കൂടുക, ശ്വാസം എടുക്കാൻ കഴിയാതെ പോവുക , കാലുകൾ വിറയ്ക്കുക, നിൽക്കാൻ കഴിയാത്തതുപോലെ തോന്നുക അന്നേരങ്ങളിൽ ഇക്കൂട്ടർ തീർത്തും നിസ്സഹായരാണെന്നു ചുറ്റുമുള്ളവരെ പറഞ്ഞ് മനസ്സിലാക്കിക്കാൻ കഴിയാതെ പരാജയപ്പെടുകയാണ് പതിവ്.
ചേർത്ത് നിർത്തേണ്ടവർ തന്നെ ഇതൊന്നും ഒന്നുമല്ല, വെറും തോന്നലുകൾ മാത്രമാണ്, എന്തോ കണ്ട് പേടിച്ചതിന്റെ ഫലമാണ്, ചരട് ജപിച്ചു കെട്ടിയാൽ മതിയാകും എന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കുമ്പോൾ രോഗത്തിന്റെ പിടിയിൽ വീണുപോയവർ എത്രത്തോളം
തകർന്ന് പോകുന്നുണ്ട് എന്ന് അറിയുന്നില്ല.
ഒരു പ്രശ്നം ഉണ്ടാവുമ്പോൾ സാധാരണ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ചിന്തകളും ശാരീരിക ബുദ്ധിമുട്ടുകളും anxiety disorder ഉള്ളവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവും ഇല്ലാതിരിക്കെ unexpected ആയി വരുന്ന ഒരവസ്ഥയാണിത്.
യാതൊരു കാരണവും ഇല്ലാതെ ടെൻഷൻ അടിക്കുക, ദേഷ്യവും സങ്കടവും പോലുള്ള വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ പോവുക ഒക്കെയാണ് പുറമെ കാണുന്നവർക്ക് മനസ്സിലാക്കാൻ കഴിയുക.
ഇതിനെ ബാധയുടെ ശല്യമായി / നാടകമായി കണ്ട് രോഗിയെ കൂടുതൽ സങ്കീർണതയിലേക്ക് തള്ളിവിടുന്ന മനോഭാവം മാറേണ്ടതുണ്ട്.
ബോധപൂർവം ഉണ്ടാക്കിയെടുക്കുന്ന അവസ്ഥ യൊന്നുമല്ല ഇത്.

വളരെ എളുപ്പം മറ്റുള്ളവർക്ക് ഇവരെ മാനസികമായി തളർത്താൻ കഴിയും.
anxiety ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ചു കരയുവാനോ ദേഷ്യപ്പെടാനോ
പ്രത്യേകിച്ച് ഒരു കാരണവും വേണ്ടതില്ല.
ഇതൊരു സാധാരണ മനുഷ്യന്റെ നിസ്സഹായതയാണ് അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കാതിരിക്കുക.
ചിരിച്ചിരിക്കുന്ന മുഖത്തിനുള്ളിൽ ഒതുക്കിപ്പിടിക്കുന്ന വിഷാദ ഭാവങ്ങളെ അറിയുക അത്ര എളുപ്പമല്ലെങ്കിൽ കൂടിയും മാനസികമായി ഒട്ടും ഓക്കെ അല്ലെന്ന് ഒരാൾ പറഞ്ഞുകഴിഞ്ഞാൽ അവരെ ചേർത്തുനിർത്താൻ ശ്രമിക്കുകതന്നെ വേണം.
അതിജീവിക്കാൻ ശ്രമിക്കുന്നവർ പലരും ഒടുവിൽ പരാജയപ്പെട്ടു ജീവനൊടുക്കുന്നത് ഒരുപക്ഷേ ചേർത്തുനിർത്താൻ ആളില്ലാതെ പോകുന്നതുകൊണ്ടാവാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















