സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന ചിത്രമായ കാന്താരയുടെ പ്രീക്വല്‍ അപ്‌ഡേറ്റ് എത്തി. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. ഡിസംബര്‍ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
കാന്താര പോലെ ചാപ്റ്റര്‍ 1ലും നടനും സംവിധായകനും ഋഷഭ് ഷെട്ടി തന്നെയാണ്. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. അതായത്, കാന്താര എന്ന സിനിമയില്‍ കണ്ട കാഴ്ചയ്ക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. കെജിഎഫ്, കെജിഎഫ2 പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താരയുടെ റിലീസ്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയത്. വലിയ ഹൈപ്പോ ബഹളങ്ങളോ ഇല്ലാതെ തിയറ്ററില്‍ എത്തിയ ഈ കന്നഡ ചിത്രം പ്രേക്ഷകരെ ഒന്നാകെ കോരിത്തരിപ്പിച്ചു. ഇതുവരെ കാണാത്ത ഋഷഭ് ഷെട്ടിയുടെ പ്രകടനം കണ്ട് അമ്പരന്നു. പിന്നാലെയാണ് ചിത്രം കേരളത്തില്‍ എത്തുന്നത്. ഡബ്ബ് വെര്‍ഷന്‍ ആണെങ്കിലും മലയാളികളും സിനിമ ഏറ്റെടുത്തു.
അതേസമയം, കാന്താര ചാപ്റ്റര്‍ 1ന്റെ ബജറ്റ് 150 കോടി ആണെന്നാണ് വിവരം. ഷൂട്ടിംഗ് പുരോഗമിക്കുന്നത് അനുസരിച്ച് ബജറ്റില്‍ വ്യത്യാസങ്ങള്‍ പ്രകടമാകും. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് കരുതപ്പെടുന്നത്. സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ എന്നിവരാണ് കാന്തയിലെ പ്രധാന അഭിനേതാക്കള്‍. ഇവര്‍ ചാപ്റ്റര്‍ 1ല്‍ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാനാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു