കോണ്‍ഗ്രസ്, ബി ജെ പി അംഗങ്ങളുടെ എതിർപ്പ് ; നവകേരള സദസ്സിന് സിപിഎം ഭരിക്കുന്ന വേളൂക്കര പഞ്ചായത്ത് പണം നല്‍കില്ല

തൃശ്ശൂര്‍: നവകേരള സദസ്സിന് സിപിഎം നേതാവ് പ്രസിഡന്റായ വേളൂക്കര പഞ്ചായത്ത് പണം നല്‍കില്ല. വേളൂക്കര പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ്, ബി ജെ പി അംഗങ്ങള്‍ എതിര്‍പ്പ് എഴുതി നല്‍കിയ സാഹചര്യത്തിലാണ് പണം നല്‍കേണ്ടെന്ന തീരുമാനമെടുത്തത്. പഞ്ചായത്തില്‍ എല്‍ഡിഎഫിനും, കോണ്‍ഗ്രസിനും 8 അംഗങ്ങള്‍ വീതം തുല്യനിലയിലാണ്. രണ്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസ്, ബി ജെ പി അംഗങ്ങള്‍ എതിര്‍പ്പറിയിച്ചതോടെയാണ് പണം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

നേരത്തെ പല ജില്ലകളിലും കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കാനുള്ള തീരുമാനമെടുത്തത് വിവാദമായിരുന്നു. നവകേരള സദസ്സിന് പണം നല്‍കേണ്ടന്നാണ് കെപിസിസിയുടെ നിര്‍ദേശം. ഇത് മറികടന്നാണ് യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

read also…പാർട്ടിയിൽ നിന്നും പുറത്താക്കിയ ചിലരാണ് തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതിന് പിന്നിൽ; അഹമ്മദ് ദേവർകോവിൽ

വിശദീകരണം തേടിയതോടെ പലയിടങ്ങളിലും തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായാണിപ്പോള്‍ സിപിഎം പ്രസിഡന്റ് ഭരിക്കുന്ന പഞ്ചായത്ത് പണം നല്‍കേണ്ടന്ന തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു