കോർക്ക് • അയർലൻഡ് കോർക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ നവംബർ 26 ന് ക്രിസ്മസ് കരോൾ സന്ധ്യ മെലോഡിയ’23 സംഘടിപ്പിക്കുന്നു.
വിവിധ സഭകളിൽ നിന്ന് ഓർത്തഡോക്സ്, മലങ്കര കാത്തലിക്, മാർത്തോമ്മാ, സി എസ് ഐ സഭകളെ പ്രതിനിധീകരിച്ചുകൊണ്ട് ചർച്ച് ക്വയർ, വിവിധ സംഘടനകളുടെ ക്വയർ എന്നിവ മെലോഡിയ’23 ൽ പങ്കെടുക്കും. ക്രിസ്തുവാകുന്ന ഏക ലക്ഷ്യത്തിലേക്കുള്ള ക്രിസ്തീയ സഭകളുടെ പ്രയാണത്തിൽ ഇത്തരമൊന്നിക്കല്ലുകൾ പ്രസക്തിയേറുകയാണെന്ന് മെലോഡിയ’23 സംഘാടകർ പറഞ്ഞു. വിവിധ ഇടയ സമൂഹങ്ങൾക്ക് ലഭിച്ച ദൂത് കാലിത്തൊഴുത്തിൽ ക്രിസ്തു ദർശനത്തോടെ അനുഗ്രഹ പ്രാപ്തിയിൽ എത്തിയപോലെ ഇടവകകളുടെയും സംഘടനകളുടെയും കൂടിച്ചേരൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകയാണെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. ക്വയർ ഗ്രൂപ്പുകളുടെ രജിസ്ട്രേഷനും ഒരുക്കങ്ങളും പൂർത്തിയായി വരുന്നു.
ഏവർക്കും സൗജന്യമായി കരോൾ സന്ധ്യയിൽ പങ്കെടുക്കാം. മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. റോമൻ കത്തോലിക്കാ സഭയുടെ കോർക്ക് – റോസ് ഭദ്രാസനങ്ങളുടെ ബിഷപ്പ് ഫിന്റാൻ ഗാവിൻ മെലോഡിയ’23 ഉദ്ഘാടനം നിർവഹിക്കും. ഇടവക വികാരി ഫാ. മാത്യു കെ. മാത്യു അധ്യക്ഷത വഹിക്കും. വിവിധ ഇടവകയുടെ വികാരിമാർ ആശംസകൾ അറിയിക്കും. വനിത സമാജത്തിന്റെ നേതൃത്വത്തിൽ ടീം സമോറയുടെ തീംഫ്യൂഷൻ ഡാൻസ്, ഇടവകയിലെ കുഞ്ഞുങ്ങളുടെ ‘യൂഫണി’ നേതൃത്വത്തിൽ പ്രാർത്ഥന ഗാനങ്ങൾ, കൾച്ചറൽ ഡാൻസുകൾ, ഹാർമണി ക്വയറിന്റെ കരോൾ ഗാനങ്ങൾ, സൈലന്റ്നൈറ്റ് ഗാനങ്ങൾ എന്നിവ ഉണ്ടാകും. ഇടവകയുടെ യുവജന പ്രസ്ഥാനം ആണ് രണ്ടാം വർഷവും മെലോഡിയ’23 സംഘടുപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ജോബി മാണി ജോർജ് +353892677283, ബിജോയ് വർഗീസ് +353894666940
സ്ഥലത്തിന്റെ വിലാസം: Marian Hall, Tullig More, Ballinhassig, Co. Cork, Ireland T12 PN2X
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു