ലണ്ടൻ∙ കഴിഞ്ഞ ദിവസം ഇസ്റ്റീലിയിൽ വച്ച് ഇംഗ്ലിഷ് ഗോജു-റ്യൂ കരാട്ടെ ഡു അസോസിയേഷനി (English Goju-Ryu Karate-Do Association (EGKA) ) ന്റെ നേതൃത്വത്തിൽ നടന്ന ഗോജു-റ്യൂ കരാട്ടെയുടെ പരമ്പരാഗത ശൈലിയിൽ ( Traditional Okinawan Martial Art of Goju-Ryu Karate) ബ്ലാക്ബെൽറ്റും ഗോൾഡ് മെഡലും വാങ്ങി ബോൺമൗത്തിൽ നിന്നുള്ള യുകെ മലയാളി അലീറ്റ അലക്സ് ശ്രദ്ധേയയാകുന്നു. അഞ്ചാം വയസുമുതൽ കാരാട്ടെ പഠിക്കുന്ന അലീറ്റയും സഹോദരൻ ആഡോൺ അലക്സും വിവിധ ദേശീയ, പ്രാദേശിക ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും ഗോൾഡ് മെഡൽ ഉൾപ്പടെ വിവിധ മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്.
സിംഗിളും, ഗ്രൂപ്പുമായി ‘Kata’ കളിലും, ‘Kumite’ കളിലുമാണ് കൊച്ചു മിടുക്കരായ ഇവർ മെഡലുകൾ കരസ്ഥമാക്കിയത്. വിവിധ ഗ്രേഡിലെ ബെൽറ്റുകളുള്ള അൻപതോളം കുട്ടികൾ പഠിക്കുന്ന ബീച്ച് സിറ്റിയായ ബോൺമൗത്തിലെ ടെൻഷി കരാട്ടെ അക്കാദമി (Tenshi Karate Academy)യിലെ ഏറ്റവും മിടുക്കരും ആദ്യത്തെ മലയാളി വിദ്യാർത്ഥികളുമായ ഇവർ രണ്ടു പേരും യുകെയുടെ സൗത്ത് വെസ്റ്റ് റീജനിലുള്ള ഇരുനൂറ്റി അമ്പതോളം കുട്ടികളുമായി മത്സരിച്ചാണ് അപൂർവ സമ്മാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്.
അലീറ്റയുടെ കഠിനാധ്വാനവും അർപ്പണ മനോഭാവവും സമർപ്പണവുമാണ് തന്റെ സ്വപ്നമായ ബ്ലാക് ബെൽറ്റ് എന്ന അപൂർവ നേട്ടം ചെറുപ്രായത്തിൽത്തന്നെ കൈവരിക്കാൻ പ്രാപ്തയാക്കിയതെന്ന് കരാട്ടെ ടീച്ചറായ സെൻസെയ് ലിസ ഡൊമെനി അഭിപ്രായപ്പെട്ടു. ക്ലാസിൽ കുട്ടികൾക്ക് പ്രത്യേക സ്വീകരണം നൽകി. അതോടൊപ്പം മലയാളികുട്ടികളടക്കമുള്ള ക്ലാസിലെ മറ്റുകുട്ടികളെ പഠിപ്പിക്കാനുള്ള അവസരവും അലീറ്റയ്ക്ക് നൽകി. അനേക വർഷങ്ങളായി ബിസിപി കൗൺസിലിൽ സോഷ്യൽവർക്ക് മാനേജരായി ജോലിചെയ്യുന്ന പാലാ മേവട സ്വദേശിയായ തോട്ടുവയിൽ അലക്സിന്റെയും എൻഎച്ച്എസിൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലിസ്റ് നേഴ്സ് ആയി ജോലിചെയ്യുന്ന ലൗലിയുടെയും മക്കളാണ് അലീറ്റയും അഡോണും. കരാട്ടെ ചാംപ്യൻഷിപ്പിൽ അപൂർവ ബഹുമതി നേടി ഇവർ മറ്റു കുട്ടികൾക്ക് പ്രചോദനവും ബോൺമൗത്തിലെ താരങ്ങളുമായി മാറിയിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു