കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്. കൊച്ചിയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ടിക്കി ടാക്കയുടെ സെറ്റിൽ വച്ചാണ് നടന് പരിക്കേറ്റത്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ കാലിന് പരിക്കേൽക്കുകയായിരുന്നു.
നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽ മുട്ടിന് താഴെയാണ് പരിക്കേറ്റത്. കാലിന് വിശ്രമം വേണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നടൻ ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു. രോഹിത് വിഎസ് ആണ് ടിക്കി ടാക്ക സംവിധാനം ചെയ്യുന്നത്.
read also മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധ വേണം: വീണാ ജോര്‍ജ്
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ടിക്കി ടാക്ക’. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു