കുട്ടികള്‍ക്ക് ഉച്ചയ്ക്ക് കൊടുക്കാൻ പറ്റിയൊരു വിഭവമാണ് പൊട്ടറ്റോ റൈസ് പുലാവ്. വലിയവര്‍ക്കും ഇത് ഇഷ്ടപ്പെടും. വളരെയെളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്.
ചേരുവകൾ
- ബസ്മതി അരി- 2 ഗ്ലാസ്സ്
- ഉരുളക്കിളങ്ങ് – 3 വലുത്
- സവാള- 1 വലുത്
- പച്ചമുളക്- 3 എണ്ണം
- കാരറ്റ്- 1 എണ്ണം
- വെളുത്തുള്ളി- 3 അല്ലി
- നെയ്യ് – 2-3 ടേബിള്‍ സ്പൂണ്‍
- സണ്‍ ഫ്ളവര്‍ ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
- മല്ലിയില അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍
- ഉപ്പ-് ആവശ്യത്തിന്
- മല്ലിപ്പൊടി- 1 ടീ സ്പൂണ്‍
- മുളകുപൊടി -1 ടീ സ്പൂണ്‍
- ഗരംമസാല- 1 അര ടീസ്പൂണ്‍
- കുരുമുളക് പൊടി- 1 ടീ സ്പൂണ്‍
- മഞ്ഞള്‍പൊടി- 1/4 ടീ സ്പൂണ്‍
- വിനാഗിരി- 1 ടീ സപൂണ്‍
- ഏലയ്ക്ക- 2
- കറുകപ്പട്ട- ഒരു ചെറിയ കഷണം
- ഗ്രാമ്ബൂ- 3
- കറുവയില-2
പാചകരീതി
നാല് ഗ്ലാസ് വെള്ളം ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്ബൂ, കറുകയില എന്നിവയിട്ട് തിളപ്പിക്കുക. അതിലേയ്ക്ക് ഒരു സ്പൂണ്‍ നെയ്യും ചേര്‍ക്കണം. അതിലേക്ക് കഴുകി വെച്ചിരിക്കുന്ന ബസ്മതി അരി ഇട്ട് 15 മിനിറ്റ് വേവിക്കണം. തീയണച്ച് വെള്ളം മാറ്റി ചോറ് തണുക്കാൻ മാറ്റി വെയ്ക്കണം.
ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ്, ഒരു ടേബിള്‍ സ്പൂണ്‍ സണ്‍ ഫ്ളവര്‍ ഓയില്‍ എന്നിവ ഒഴിച്ച് ചൂടാകുമ്ബോള്‍ വെളുത്തുള്ളിയിട്ട് മൂപ്പിക്കണം. ശേഷം ഇതിലേയ്ക്ക് സവാള ചേര്‍ക്കാം.ഇത് വഴറ്റിയശേഷം ഇതിനൊപ്പം കാരറ്റ്, ഉരുളകിഴങ്ങ് എന്നിവ കൂടെ ചേര്‍ത്ത് നന്നായി വഴറ്റുക.പച്ചമുളകും ചേര്‍ക്കുക. ശേഷം 2 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കണം.ശേഷം മഞ്ഞള്‍ പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കാം.
മല്ലിപ്പൊടിയുടെ പച്ചമണം മാറുമ്പോള്‍ മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവയും ചേര്‍ക്കാം. ഒപ്പം കുരുമുളക് പൊടിയും ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചോറ് ഇട്ട് നല്ല പോലെ ഇളക്കി കൊടുക്കണം. ശേഷം അടച്ചുവെച്ച് വേവിക്കണം. വിനാഗിരിയും ഉപ്പും ചേര്‍ത്ത് പാകം നോക്കി തീയണയ്ക്കാം. ശേഷം മല്ലിയില വിതറി അലങ്കരിയ്ക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു