തിരുവനന്തപുരവും സമീപ പ്രദേശങ്ങളും ലഹരിമാഫിയയുടെ പിടിയിലായിട്ട് നാളേറെയായി. മദ്യത്തിന് പുറമെ മറ്റു ലഹരികളിലാണ് പുതിയ തലമുറക്ക് ഏറെകമ്പം. കഞ്ചാവും ആർസിഎക്‌സും സിന്തറ്റിയ്ക് സ്റ്റാമ്പുകളും വിവിധതരം പൗഡറുകളും തുള്ളിമരുന്നുകളും ലഭ്യമാണ്. ഓരോരുത്തരുടെയും പണലഭ്യതക്കും അഭിരുചിക്കും കൂട്ടുകെട്ടിനും അനുസരിച്ച് അവയുടെ ഉപഭോഗം മാറുമെന്നുമാത്രം. മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമായ ചില പ്രത്യേക മരുന്നുകൾ വാങ്ങി പ്രത്യേക അനുപാതത്തിൽ കലർത്തി ഉപയോഗിക്കുന്നവരും കൂട്ടത്തിലുണ്ട്.
പുരുഷന്മാരുടൊപ്പം സ്ത്രീകൾക്കിടയിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എക്സൈസിനോ പോലീസിനോ സർക്കാരിനോ നിയന്ത്രിക്കാനാകാത്ത, ഒരുപക്ഷെ, അവരെ തന്നെ നിയന്ത്രിക്കാൻ പ്രാപ്തിയുള്ളവരാണ് ഈ കച്ചവടത്തിന് പിന്നിലെന്ന സത്യം മറച്ചുവെച്ചിട്ട് കാര്യമില്ല. ചെറുപ്പക്കാർ കൂടുന്നിടത്തെല്ലാം വിവിധ രീതിയിൽ അവരെത്തുന്നു. മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി അത്യാഢംബര രീതികളാണ് ഇവർ സ്വീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവരെയാരും സംശയിക്കുകയില്ല. മാന്യതയുടെയും സാമൂഹ്യ സേവന താല്പര്യത്തിന്റെയും കല കായിക സാംസ്ക്കാരിക ഇടപെടലുകളുടെയും രീതി അവർ സ്വീകരിക്കുന്നു. മഹാവിപ്ലവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ഉൽകൃഷ്ട കലകളെക്കുറിച്ചും അവർ സംസാരിക്കുന്നു.
ഇത്തരം താൽപ്പര്യങ്ങൾക്ക് പിന്നിൽ പലപ്പോഴും മയക്കുമരുന്ന് കച്ചവടം ഒളിഞ്ഞിരുപ്പുണ്ടെന്ന് ആർക്കും ദർശിക്കാനാകില്ല. കാലക്രമേണ അവർ അരങ്ങൊഴിയുകയും അവർ രൂപം കൊടുക്കുന്ന സംഘങ്ങൾ തേർവാഴ്ച നടത്തുകയും ചെയ്യുന്നു. അധികാരികൾ ശ്രദ്ധിക്കാൻ ആരംഭിക്കും മുൻപേ രംഗം ഒഴിഞ്ഞു മാന്യതയുടെ മുഖമൂടി അണിഞ്ഞു ജീവിക്കാവുന്ന ഇവരെ കൊടുക്കാൻ ബന്ധപ്പെട്ടവർക്കാകുന്നില്ല.
തലസ്ഥാനത്തെ യുവാക്കളൊത്തുകൂടുന്ന പ്രദേശങ്ങളിൽ അത്യാഢംബര വാഹനങ്ങളിലുള്ള ഇടപെടലുകൾ വ്യാപകമാണ്. മാനവീയം വീഥിയെ മയക്കുമരുന്നിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത് ജനകീയമായി ഒരു പരിധിവരെ ചെറുക്കൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ, പോലീസിനെ ഇവർ തന്നെ തെറ്റിദ്ധരിപ്പിക്കുന്നതു കാരണം അവരിൽ പലരും മൂഢ സ്വർഗ്ഗത്തിലാണ്. വസ്തുത തിരിച്ചറിയുമ്പോഴേക്കും അവർക്ക് കാലം പലതു കഴിയും. സ്‌പെൻസർ ജങ്ഷൻ, യൂണിവേഴ്സിറ്റി കോളേജിന് മുൻവശം, മ്യൂസിയത്തിനു സമീപം ബോധേശ്വരൻ റോഡ്, പട്ടം, കിഴക്കേകോട്ട തുടങ്ങിയവിടങ്ങളിലൊക്കെ ഇക്കൂട്ടർ ചെറുപ്പക്കാരെ ആകർഷിച്ച് വലയിലാക്കുന്നു.
തലസ്ഥാനത്തു തന്നെ ചില പ്രദേശങ്ങളാണ് ഇക്കൂട്ടരുടെ താവളം. ഇവരെ നിയന്ത്രിക്കുന്ന സൂപ്പർ കംപ്യൂട്ടറുകൾ ആയവർ റെസിഡൻഷ്യൽ അറകളിലെ ആഡംബര വില്ലകളിൽ സ്വാധീനമുള്ളവരും അഭിപ്രായങ്ങൾ രൂപീകരിക്കുന്നവരും നടപ്പിലാക്കുന്നവരുമാകുന്നു എന്നതാണ് ദുര്യോഗം.
പരസ്പ്പരം ഏറ്റുമുട്ടുന്നതും എതിരാളികളെ അക്രമിച്ചില്ലാതാക്കുന്നതും ആധുനിക ബിസിനസ്സ് തന്ത്രമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിൽനിന്നും അവർ കഴിവതും വിട്ടുനിൽക്കുകയായിരുന്നു. എന്നാലിപ്പോൾ സംസ്ഥാനത്തെ കരിമഠം കോളനിയിൽ മയക്കുമരുന്നിനെതിരെ പ്രവർത്തിച്ച യുവാവിനെ വെട്ടികൊന്നുകൊണ്ട് പഴയകാലത്തെ രീതി പുറത്തെടുത്തിരിക്കുകയാണ്.
എക്സൈസ് സർക്കാർ സംവിധാനങ്ങൾക്കൊപ്പം സംസ്ഥാനത്തെ ഉത്തരവാദിത്വപ്പെട്ട യുവജന – വിദ്യാർത്ഥി പ്രസ്ഥാനങ്ങളും സംഘടിത തൊഴിലാളികളും കോടിയുടെ നിറം നോക്കാതെ പ്രത്യേയശാസ്ത്ര വൈരാഗ്യങ്ങൾ മറന്ന് മയക്കുമരുന്നിനെതിരെ പ്രവർത്തിച്ചാൽ ഈ മാഫിയയെ ഇല്ലായിമ ചെയ്യാനാവും. ഒരുപക്ഷെ നമ്മുടെ കൊച്ചുകേരളത്തിൽ സന്തോഷത്തിൽ നിന്നെങ്കിലും അവയെ ഒഴുവാക്കാനായേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം