ഹെൽസിങ്കി∙ എസ്പൂ സിറ്റിയിലെ വെർമോ റേസ് ട്രാക്കിലായിരുന്നു പുതിയ ലോകറെക്കോർഡ് പിറന്നത് . 687 ടെസ്‌ല കാറുകളാണ് ഫിൻലൻഡിൽ ഈ കഴിഞ്ഞ ശനിയാഴ്ച ലൈറ്റ് ഷോയ്ക്കായി അണിനിരന്നത്. ഇവന്റിന്റെ പ്രധാന സംഘാടകാർ ടെസ്‌ല ക്ലബ് ഫിൻലാൻഡായിരുന്നു. എന്നിരുന്നാലും പല സന്നദ്ധ പ്രവർത്തകരും സഹായവുമായി മുൻപോട്ടു വന്നിരുന്നു .700-ലധികം കാറുകൾ മുൻകൂറായി റജിസ്റ്റർ ചെയ്തിരുന്നുവെന്നു ടെസ്‌ല ക്ലബ് ഫിൻലാൻഡിന്റെ ചെയർമാൻ കിർസി ഇമ്മോനെൻ അഭിപ്രായപ്പെട്ടു .
എല്ലാ പ്രധാന ടെസ്‌ല മോഡൽ കാറുകളും അണിനിരന്നിരുന്നു .പാർക്ക് ചെയ്ത 687 കാറുകളുടെ ഹെഡ്‌ലൈറ്റ് ,റിവേഴ്‌സ് ലൈറ്റ്, പാർക്കിംഗ് ലൈറ്റ് , ഹൈ ബീം, ഇൻഡിക്കേറ്റർ ലൈറ്റുകളെല്ലാം ഒരേസമയം സംഗീതത്തിനനുസരിച്ചു ക്രമീകരിച്ചുകൊണ്ടായിരുന്നു ലൈറ്റ് ഷോ . ഈ കാഴ്ച കാണുവാൻ നിരവധി ആളുകൾ ഒത്തുകൂടിയിരുന്നു. അവർക്കും ഇത് പ്രത്യേക കാഴ്ചാനുഭവമായി . സവിശേഷ രീതിയിൽ സംഗീതവും ലൈറ്റും ക്രമപ്പെടുത്തിയത് സൈമൺ പൊള്ളോക്ക് ആയിരുന്നു.രണ്ടു മാസങ്ങൾക്കു മുൻപ് ജർമനിയിൽ പിറന്ന 255 ടെസ്‌ല കാറുകളുടെ ലൈറ്റ് ഷോ ആയിരുന്നു ഇതുവരെയുള്ള ലോക റെക്കോർഡ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു