ബ്രാഡ്‌ഫോർഡ് ∙ നായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരിയുടെ തലയ്ക്ക് പരുക്കേറ്റ സംഭവത്തിൽ യുകെയിൽ മുൻ ദമ്പതികൾക്ക് ജയില്‍ ശിക്ഷ. 2018ൽ ബ്രാഡ്‌ഫോർഡിലാണ് സംഭവം. ജർമൻ ഷെപ്പേർഡ് നായക്കൊപ്പം കുഞ്ഞിനെ തനിച്ചാക്കിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അമ്മയും അച്ഛനും മുകളിലത്തെ നിലയിലായിരുന്നു. രണ്ടു വയസ്സുകാരിയുടെ തലയോട്ടി പൊട്ടി രക്തസ്രാവം ഉണ്ടായി. ആക്രമണം നടന്ന് എട്ട് മിനിറ്റിന് ശേഷമാണ് പൊലീസിനെ വിളിച്ചത്.
ആശുപത്രിയിൽ എത്തിച്ച കുട്ടിയെ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിഞ്ചുകുഞ്ഞിന്റെ തോളിലും മുതുകിലും കൈ കാലുകളിലും ചതവ് ഉണ്ടായിരുന്നു. ഇത് നായയുടെ ആക്രമണം മൂലം ഉണ്ടായതല്ലെന്നും ഡോക്ടർമാർ കണ്ടെത്തി.
കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിന് ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതി കുട്ടിയുടെ അമ്മയെ 18 മാസം തടവിന് ശിക്ഷിച്ചു. അവരുടെ മുൻ പങ്കാളിക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ വീട് വൃത്തിഹീനമായ നിലയിലായിരുന്നു. മുൻദമ്പതികൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു