ഗസ്സ സിറ്റി : ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12000 കടന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.5000 ലധികം കുട്ടികളും 3000ലധികം സ്ത്രീകളും ഉള്‍പ്പെടെയാണ് മരണസംഖ്യ 12000 കടന്നത്.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ കൂടി ചേര്‍ത്താല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ക്രമാധീതമായി വര്‍ധിക്കും് കൊല്ലപ്പെടുന്നവരില്‍ .സ്ത്രീകളും കുട്ടികളുമാണ്. അക്രമണം തുടരുന്ന അല്‍ ശിഫ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ള 22 രോഗികള്‍ ഓക്‌സിജല്‍ ലഭിക്കാതെ കൊല്ലപ്പെട്ടു.നിരവധി കുഞ്ഞുങ്ങളും ഇതേ പോലെ കൊല്ലപ്പെട്ടു.ഗസ്സയിലെ ഏറ്റവും വലിയ ഹോസ്പിറ്റലായ അല്‍ ശിഫ ഹോസ്പിറ്റല്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
രോഗികളും അഭയാര്‍ഥികളുമടക്കം 7000 പേരാണ് അല്‍ ശിഫയില്‍ കുടുങ്ങിക്കിടക്കുന്നത്.
അല്‍ ശിഫക്ക് പുറമെ ഗസ്സയിലെ മറ്റ് ചെറിയ ആശുപത്രികളിലും വൈദ്യുതിയടക്കം അവശ്യ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ രോഗികള്‍ കഷ്ടപ്പെടുകയാണ്.
also read തെക്കന്‍ ഗാസയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ വ്യാപക അക്രമം. അക്രമണത്തില്‍ കുട്ടികളടക്കം ഡസന്‍കണക്കിന് പേര്‍ കൊല്ലപ്പെട്ടു.
ഗസ്സയിലെ ജനങ്ങള്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുയാണെന്ന് യു എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ പറഞ്ഞു.ഗസ്സയിലെ കുരുതി അവസാനിപ്പിക്കുന്നതിന് അടിയന്തിരമായി ഇടപെടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു.ഇസ്രായേല്‍ നടത്തുന്ന യുദ്ധകുറ്റങ്ങള്‍ അന്വേഷിക്കുമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു