ദമ്മാം: ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് ഖോബാറിന് പുതിയ നേതൃത്വം നിലവിൽ വന്നു. ദമ്മാമിൽ നടന്ന വാർഷിക യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫായിസ് അബൂബക്കർ (മാനേജർ), ജവാദ് ഹംസ (ക്യാപ്റ്റൻ), മുഹമ്മദ് നിഷാദ് (ജന. സെക്ര.), മുഹമ്മദ് യർഫീഖ് (ജോ. സെക്ര.), സാലിഹ് (ട്രഷ.), ഷജാസ് ഖാൻ, മുഹമ്മദ് ഇർഫാൻ (കോഓഡിനേറ്റർമാർ) എന്നിവരാണ് ഭാരവാഹികൾ. റസാഖ് ബക്കർ നേതൃത്വം നൽകി.
അനസ് വാർഷിക കണക്ക് അവതരിപ്പിച്ചു. ഫായിസ് അബൂബക്കർ, ഇഹ്തിഷാം എന്നിവർ സംസാരിച്ചു. ഹിസാം ജിനീഷ് ഖിറാഅത്ത് നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു