ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റിക്ക് കീഴിലെ കൊല്ലം ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് റിട്ടേണിങ് ഓഫിസറായിരുന്നു. മുഹമ്മദ് ബൈജു അവതരിപ്പിച്ച് ലുലു സൈനി പിന്താങ്ങിയ പാനലിനെ യോഗം ഐക്കണ്ഠ്യേന തെരഞ്ഞെടുത്തു. വരണാധികാരി സാക്കിർ ഹുസൈൻ എടവണ്ണ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. നൗഷാദ് അടൂർ, മുജീബ് മൂത്തേടത്ത്, റഫീഖ് മൂസ, സിദ്ദീഖ് പുല്ലങ്കോട്, മുഹമ്മദ് ബൈജു എന്നിവർ സംസാരിച്ചു.
നിഷാദ് യഹ്യ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: റോബി തോമസ് (പ്രസി.), മുഹമ്മദ് ബൈജു, ബിബിൻ ബാബു, സാബു ശംസുദ്ദീൻ (വൈസ് പ്രസി.), ഷാനവാസ് ഷെയ്ഖ് സ്നേഹക്കൂട്, ജോൺസൺ തങ്കച്ചൻ (ജന. സെക്ര.), സിയാദ് അബ്ദുൽ റഷീദ്, സിബിൻ ബാബു, മോഹനൻ പിള്ള, സൈഫുദ്ദീൻ അബ്ദുൽ റഹ്മാൻ (സെക്ര.), അഷ്റഫ് കൂരിയോട് (ട്രഷ.), മനോജ് മുരളീധരൻ, നിഷാദ് യഹ്യ (റീജനൽ കമ്മിറ്റി പ്രതിനിധികൾ), എൻ. റിഷിദ്, നുജുമുദ്ദീൻ അബ്ദുൽ ഖാദർ, ലിൻസി രാജൻ, ലിനു കുരുവിള, അഷ്റഫ് ഫ്രഡി, ഷൈജു മാത്യു, മാമച്ചൻ, എ.കെ. ഷാജഹാൻ, ഷറഫുദ്ദീൻ, ഷെറിൻ സിദ്ദീഖ്, അൻസാർ ഖാൻ, ജിൻസി സിബിൻ (എക്സി. അംഗങ്ങൾ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു