ലണ്ടൻ∙ ലണ്ടനിൽ തീപിടുത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെട അഞ്ച് മരണം. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെയിലുണ്ടായ തീപിടുത്തമാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യമായി ഔദ്യോഗിക സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യൻ വംശജരായ ആരോൻ കിഷൻ, ഭാര്യ സീമ, അവരുടെ മൂന്ന് കുട്ടികൾ എന്നിവരാണ് ദുരന്തത്തിന് ഇരയായത്. തീപിടുത്തം ഉണ്ടായപ്പോൾ ആരോൻ കിഷനും ഭാര്യയും വീടിനുള്ളിലായിരുന്നെന്നാണ് കരുതപ്പെടുന്നത്. 10 ഫയർ എൻജിനുകളും 70 അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് വെസ്റ്റ് ലണ്ടനിലെ ഹൗൺസ്ലോയിലെത്തി തീയണച്ചത്.
പരിസരം കടുത്ത പുകയിൽ മൂടിയിരുന്നതായി സമീപത്ത് താമസിക്കുന്ന ആശിഷ് റോസയ്യ പറഞ്ഞു. രാത്രി 10.15 ആയപ്പോൾ ഒരു സ്ത്രീയുടെ നിലവിളി കേട്ടതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത അയൽവാസി പറഞ്ഞു. തീയണക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും പെട്ടെന്ന് തീയാളി പടരുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ വീട് മുഴുവൻ തീപടർന്നു.
പതിവ് പോലെ ഇന്ത്യൻ വംശജർ ഉള്ള സ്ഥലങ്ങളിലെല്ലാം ദീപാവലി ആഘോഷം വൻതോതിൽ നടത്തിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും കുടുംബവും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷങ്ങൾ നടത്തിയിരുന്നു. ദീപാവലിയോട് അനുബന്ധമായുള്ള സാധനങ്ങൾ വിൽക്കുന്നതിനായി എല്ലാ സൂപ്പർമാർക്കറ്റുകളും പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിക്കുകയും പ്രത്യേക ഓഫറുകൾ നൽകുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു