ഗ്ലാസ്ഗോ/റാന്നി∙ യുകെ സ്കോട്ലൻഡിലെ ഗ്ലാസ്ഗോ മലയാളിയായിരുന്ന ഡോ. ആനി വർഗീസ് (65) നാട്ടിൽ അന്തരിച്ചു. ഗ്ലാസ്ഗോ മലയാളികളുടെ ജനപ്രിയയായ ഡോക്ടറായിരുന്നു ആനി.ഗ്ലാസ്ഗോ ഇഞ്ച് ഗ്രോവര്‍ റോഡില്‍ താമസമായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നാട്ടിലായിരുന്നു. കുടുംബമായി യുകെയില്‍ താമസമാക്കിയിരുന്ന ഡോക്ടറുടെ മരണസമയത്ത് ഭര്‍ത്താവ് ഡോ. വര്‍ഗീസ് മാത്യു സമീപത്ത് ഉണ്ടായിരുന്നു.
അമ്മയെ പരിചരിക്കുവാനായി മകള്‍ ഷാരോണ്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി നാട്ടിലുണ്ടാരുന്നു. ഗ്ലാസ്ഗോയിൽ മടങ്ങിയെത്തിയത് കഴിഞ്ഞ വ്യാഴ്ചയായിരുന്നു. അന്നു തന്നെയാണ് അമ്മ മരിച്ച വിവരം വിമാനത്താവളത്തിൽ വെച്ച് അറിയുന്നത്. മരണവിവരം അറിഞ്ഞ് മകള്‍ ഷാരോണും ഭര്‍ത്താവ് ഡയസും സഹോദരന് റോജിയും ശനിയാഴ്ച നാട്ടിലേക്ക് യാത്രയായിരുന്നു. ഡോ. ആനി വര്‍ഗീസിന്റെ മൃതദേഹം നവംബര്‍ 14 ചൊവ്വാഴ്ച കടമന്പതളില് കീകൊഴൂറല് വീട്ടില്‍ രാവിലെ 8 ന് കൊണ്ടുവരുന്നതും 10.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കീകൊഴൂര്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്കാരിക്കുന്നതുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു