കൊച്ചി: കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാകും പൊലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തുക. 10 ദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ പ്രതിയെ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
ഇന്നലെ നടത്തിയ തെളിവെടുപ്പിൽ എങ്ങനെയാണ് കൺവെൻഷൻ സെന്ററിലേക്ക് ബോംബ് കൊണ്ടുവന്നതെന്നും സീറ്റുകൾക്കടിയിൽ ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിരുന്നു.
read also ഇഡി റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം; കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എൻ. ഭാസുരാംഗൻ ആശുപത്രിയിൽ
കൺവെൻഷൻ സെൻററിൽ വച്ച് ചോദ്യം ചെയ്തപ്പോഴും താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് പ്രതി അന്വേഷണം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ പ്രതിയുടെ ഈ മൊഴി പൂർണമായും അന്വേഷണസംഘം ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു