കേംബ്രിജ് ∙ കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ “നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ യു കെയിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, കേംബ്രിജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് സംവാദ പരമ്പര സംഘടിപ്പിക്കുന്നു. പ്രസ്തുത സംവാദ പരിപാടിയിൽ മുഖ്യാതിഥിയായെത്തുന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സമുന്നതനായ ലീഡറും, കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ അഡ്വ. വി.ഡി സതീശൻ എംഎൽഎ ആണ്.
2023 നവംബർ 17-ന് കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ, സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേംബ്രിജ് ഡപ്യൂട്ടി മേയർ അഡ്വ. ബൈജു തിട്ടാല, കേംബ്രിജ് സിറ്റി കൗൺസിൽ മുൻ നേതാവ് വ്ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും.തുടർന്ന് ചർച്ചകൾ നടക്കും. കാലിക രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തിയും, അതിന്റെ പുനരുജ്ജീവനത്തിനായി അനിവാര്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുകയുമാണ് ഈ സംവാദത്തിലൂടെ.
പുരോഗമന കാഴ്ചപ്പാടുകൾക്ക് പേരുകേട്ട പ്രമുഖ രാഷ്ട്രീയ വ്യക്തിത്വമായ വി.ഡി. സതീശൻ, സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നെഹ്റുവിയൻ സോഷ്യലിസത്തിന്റെ ശാശ്വതമായ പ്രസക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു സംവാദത്തിൽ മുഖ്യ പങ്കാളിയാവും. കേംബ്രിജ് പ്രാദേശിക ഭരണത്തിൽ ഏറെക്കാലം നേതൃത്വത്തിൽ ഉണ്ടായിരുന്ന ലൂയിസ് ഹെർബർട്ട്, സോഷ്യലിസ്റ്റ് തത്വങ്ങൾ പ്രാദേശിക ഭരണത്തിൻ കീഴിൽ സാധാരണക്കാരിൽ ഫലദായകമായി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം പര്യവേക്ഷണം ചെയ്തു സംസാരിക്കും. നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വെളിച്ചത്തിൽ രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ക്ഷേമത്തിന്റെ പ്രാധാന്യവും, സാമൂഹിക-ആതുര പരിപാലനത്തിലെ അസമത്വവും അഡ്വ. ബൈജു തിട്ടാല തന്റെ സംവാദത്തിൽ പ്രതിപാദിക്കും. ആരോഗ്യപരിരക്ഷയിലെ നിലവിലെ മാനദണ്ഡങ്ങൾ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകത എടുത്തുപറയും.
നവംബർ 17 നു ഉച്ചകഴിഞ്ഞു 2:30 നു കേംബ്രിജ് യൂണിവേഴ്സിറ്റി, സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന ഡിബേറ്റിൽ കാലിക ഇന്ത്യയിൽ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവിൽ കോഡും അടക്കം ചർച്ചയാകും. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേര് റജിസ്റ്റർ ചെയ്യുവാൻ താൽപര്യപ്പെടുന്നു.
https://www.eventbrite.com/e/vd-satheeshan-on-nehruvian-socialism-at-cambridge-tickets-738362561297?aff=oddtdtcreator
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു