ലണ്ടൻ∙ ഗാസയിൽ വെടിനിർത്തലിന് വേണ്ടി ശക്തമായി വാദിക്കാനുള്ള ആഗ്രഹത്തിന്റെ പേരിൽ ലേബർപാർട്ടി എംപി ഇമ്രാൻ ഹുസൈൻ ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് സർ കെയർ സ്റ്റാർമറിന്റെ ഷാഡോ മിനിസ്റ്റീരിയൽ ടീമിലെ മന്ത്രിസ്ഥാനത്തിൽ നിന്നും രാജിവച്ചു. ലേബർ പാർട്ടിയുടെ അജണ്ടയിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും എന്നാൽ ഗാസയെക്കുറിച്ചുള്ള തന്റെ വീക്ഷണം സർ കെയർ സ്വീകരിച്ച നിലപാടിൽ നിന്ന് സാരമായി വ്യത്യസ്തമാണെന്നും ഇമ്രാൻ ഹുസൈൻ രാജിവെച്ച ശേഷം പറഞ്ഞു.
സർ കെയർ ഗാസയിൽ മാനുഷിക പരിഗണനകൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വെടിനിർത്തലിനുള്ള ആഹ്വാനത്തെ പിന്തുണച്ചിട്ടില്ല. സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത രാജിക്കത്തിൽ യുഎൻ, ഒന്നിലധികം ചാരിറ്റികൾ എന്നിവയ്‌ക്കൊപ്പം വെടിനിർത്തലിന് വേണ്ടി ശക്തമായി വാദിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെനാണ് ഇമ്രാൻ ഹുസൈൻ പറഞ്ഞു. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിന് വെടിനിർത്തൽ അനിവാര്യമാണെന്നും സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കാനും ഇസ്രയേലി ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും ഇത് സഹായിക്കുമെന്നും ഇമ്രാൻ ഹുസൈൻ വാദിച്ചു.
ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒക്ടോബർ 11 ന് സർ കെയർ നൽകിയ അഭിമുഖത്തിൽ താൻ വളരെയധികം അസ്വസ്ഥനാണെന്ന് ഇമ്രാൻ ഹുസൈൻ പറഞ്ഞു. ഒക്ടോബർ 7ലെ ഹമാസിന്റെ ആക്രമണങ്ങളെ താൻ അസന്നിഗ്ദ്ധമായി അപലപിക്കുന്നുവെന്നും ഇമ്രാൻ ഹുസൈൻ കൂട്ടിച്ചേർത്തു. രാജിക്ക് ശേഷം ലേബർ പാർട്ടിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഇമ്രാൻ ഹുസൈൻ. ഇസ്രയേൽ, ഹമാസ് യുദ്ധത്തിൽ ഇസ്രയേൽ അനുകൂല നിലപാടാണ് ബ്രിട്ടനുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു