ലണ്ടൻ∙ മലങ്കര ഓർത്തഡോക്സ് സഭ യുകെ- യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിലെ നോട്ടിൻ ഹാം ഷെയറിലെ പ്രഥമ ഓർത്തഡോക്സ് ദേവാലയമായ മാൻസ്‌ഫീൽഡ് സെന്റ് മേരീസ് ഇന്ത്യൻ( മലങ്കര )ഓർത്തഡോക്സ് ഇടവകയുടെ ഒ വി ബി എസ് നടത്തി.
കഴിഞ്ഞ മാസം 27 ന് വൈകുന്നേരം അഞ്ചരമണിക്ക് സൂം മീറ്റിൽ പ്രാർത്ഥനയോടുകൂടി ഒ വി ബി എസിന് തുടക്കം കുറിച്ചു ഇടവക വികാരി ഫാദർ ബിനോയ് ജോഷ്വാ ഒ വി ബിഎസ് ഉദ്ഘാടനം ചെയ്തു, തുടർന്ന് ഈ വർഷത്തെ ഒ വി ബിഎസ് ചിന്താവിഷയമായ ബൈബിൾ വാക്യം വിശുദ്ധ യോഹന്നാൻ 15.4 ‘ദൈവത്തിൽ വസിപ്പിൻ’ എന്നചിന്താവിഷയത്തെ ആസ്‌പദമാക്കി പഴയ സെമിനാരി അധ്യാപകൻ ഫാ. ജോൺസാം സൺഡേ സ്കൂൾ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു .
28ന് രാവിലെ എട്ടര മണി മുതൽ വൈകുന്നേരം 4 മണി വരെ ഒ വി വി ബി എസിന്റെ രണ്ടാം ദിവസം വളരെ ഭംഗിയോടെ കുട്ടികളെ വളരെ ലളിതമായി സൺഡേ സ്കൂൾ ടീച്ചേഴ്സ് ബൈബിൾ ആസ്പദമായ ആക്ഷൻ സോങ്ങുകളും സ്കിറ്റ് സ്റ്റോറീസും , വേദവാക്യങ്ങളും പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി. 29 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഒ വി ബി എസ് റാലിയും സമാപന സമ്മേളനത്തിൽ കുട്ടികളുടെ ആക്ഷൻ സോങ്ങുകളും സ്കിറ്റും നടത്തപ്പെടുകയുണ്ടായി ഇടവക വികാരി ഫാ. ബിനോയ് ജോഷ് ഒ വി ബി എസിന് നേതൃത്വം നൽകിയ ഹെഡ് ടീച്ചർ റീന റോബിനെയും സൺഡേ സ്കൂൾ ടീച്ചേഴ്സിനെ അനുമോദിക്കുകയുണ്ടായി. 75 ഒളം സ്കൂൾ കുട്ടികൾ പങ്കെടുത്തു . സൺഡേ സ്കൂൾ ടീച്ചർ അനു ജോർജ് ഒവി ബി എസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കെടുപ്പിച്ച മാതാപിതാക്കൾക്കും നന്ദി പറഞ്ഞു സ്നേഹവിരുന്നോടുകൂടി ഒ വി ബി എസ് പര്യവസാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു