ലണ്ടൻ∙ യുകെയിലുണ്ടായ സിയാറൻ കൊടുങ്കാറ്റ് മൂലം സറേയിൽ ജലവിതരണം തടസപ്പെട്ടതിനെ ജനങ്ങൾ ദുരിതത്തിൽ. തെംസ് വാട്ടർ ട്രീറ്റ്‌മെന്റ് ജോലികളിലെ സാങ്കേതിക തകരാർ കാരണമാണ് ആയിരങ്ങൾ ദുരിതത്തിലായത്. സിയറാൻ കൊടുങ്കാറ്റ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ജലവിതരണം ഉടനടി സാധ്യമാകുമെന്ന് തെംസ് വാട്ടർ ക്ഷമാപണ കുറിപ്പിലൂടെ അറിയിച്ചു. ജലവിതരണം തടസപ്പെട്ട ഇടങ്ങളിൽ ബദൽ സംവിധാനമായി കുപ്പി വെള്ള വിതരണം നടത്തുന്നുണ്ട്.
ഓൾഡ് പോർട്ട്‌സ്‌മൗത്ത് റോഡ്, ഗിൽഡ്‌ഫോർഡ്, ഗോഡാൽമിങ് ക്രൗൺ കോർട്ട് കാർ പാർക്ക് എന്നിവിടങ്ങളിലും ആർറ്റിങ്ടൺ പാർക്കിലും റൈഡിലും കുപ്പിവെള്ളങ്ങൾ സ്ഥാപിച്ചെങ്കിലും വേഗം തീർന്നു. ജലവിതരണം പഴയ നിലയിലേക്ക് എത്തുമെന്ന് തെംസ് വാട്ടർ സിഇഒ അലസ്റ്റർ കോക്രാൻ തന്നോട് പറഞ്ഞതായി സൗത്ത് വെസ്റ്റ് സറേ എംപിയും യുകെയിലെ ധനമന്ത്രിയുമായ ജെറമി ഹണ്ട് അറിയിച്ചു. പ്രാദേശിക ആശുപത്രികളിലേക്ക് വെള്ളം ലഭിക്കുന്നുണ്ടെന്ന് ജെറമി ഹണ്ട് പറഞ്ഞു. പ്രശ്നം മൂലം 5,000 ത്തിനും 10,000 ത്തിനും ഇടയിൽ ആളുകൾക്ക് ദുരിതം നേരിട്ടതായി വേവർലി ബറോ കൗൺസിൽ നേതാവ് പോൾ ഫോളോസ് പറഞ്ഞു.
13,500 വീടുകളിൽ ജല വിതരണം നിർത്തിയിട്ടുണ്ടെന്നും 6,500 വീടുകളിൽ ഉടൻ വിതരണം വിച്ഛേദിക്കപ്പെടുമെന്നും ജെറമി ഹണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തെംസ് വാട്ടർ ഈ കണക്കുകൾ സ്ഥിരീകരിച്ചില്ല. സൗത്താംപ്ടണിലും ന്യൂ ഫോറസ്റ്റിലുമുള്ള 18,000 ത്തിലധികം വീടുകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ജലവിതരണം വിതരണം നഷ്ടപ്പെട്ടിരുന്നു. ഗോഡാൽമിങ്ങിനൊപ്പം സമീപ ഗ്രാമങ്ങളായ മിൽഫോർഡ്, വിറ്റ്ലി, ബ്രാംലി എന്നിവിടങ്ങളിലെ താമസക്കാർക്കും ജലവിതരണം തടസപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു