
മലപ്പുറം: മാർബിൾ ദേഹത്ത് വീണ് യുവാവ് മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ വൈകുന്നേരം ആറ് മണിയോടെയാണ് നജീബ് മരിച്ചത്. നജീബിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടു വന്ന മാർബിൾ കണ്ടൈനർ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു.
read more ഇതരമതക്കാരനുമായുള്ള മകളുടെ പ്രണയം ; ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു
ഉടൻ തന്നെ നജീബിനെ എടവണ്ണയിലെ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരിലും സമാനമായ രീതിയിൽ മാർബിൾ ദേഹത്ത് വീണു ഒരു തൊഴിലാളി മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















