ലണ്ടൻ∙ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മസ്ഥലമായ യുകെയിലെ ബ്ലെൻഹൈം പാലസിൽ നിന്നും 18 കാരറ്റ് സ്വർണ്ണ ടോയ്‌ലറ്റ് മോഷണം നടത്തിയവർക്കെതിരെ കേസ് എടുത്തു. 2019 സെപ്റ്റംബർ 14 നാണ് ഓക്‌സ്‌ഫോർഡ്‌ഷയറിലെ ഭവനത്തിൽ നിന്ന് അഞ്ച് ദശലക്ഷം പൗണ്ടിന്റെ ടോയ്‌ലറ്റ് മോഷ്ടിക്കപ്പെട്ടത്. മോഷണക്കുറ്റത്തിന് ജയിംസ് ഷീൻ (39), മൈക്കൽ ജോൺസ് (38) എന്നിവർക്കെതിരെയും സ്വത്ത് കൈമാറ്റം ചെയ്യാൻ ഗൂഢാലോചന നടത്തിയ ക്രിമിനൽ കുറ്റത്തിന് ഫ്രഡ് ഡോ (35), ബോറ ഗുക്കുക്ക് (39) എന്നിവർക്കെതിരെയുമാണ് കേസ് എടുത്തത്. ഇവർ നവംബർ 28 ന് ഓക്‌സ്‌ഫോർഡ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണം.
‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന സ്വർണ്ണ ടോയ്‌ലറ്റ് ഇറ്റാലിയൻ കൺസെപ്ച്വൽ ആർട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റെ ഒരു പ്രദർശനത്തിന്റെ ഭാഗമായിരുന്നു. അന്ന് അതിന്റെ മൂല്യം ആറ് മില്യൻ ഡോളർ ആയിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കൊട്ടാരമായിരുന്നു ബ്ലെൻഹൈം പാലസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു