ലണ്ടൻ∙ ചാൾസ് രാജാവിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ അമേരിക്കൻ ടൂറിസ്റ്റ് ജയിൽ മോചിതനായി. സെപ്റ്റംബർ 16 ന് പുലർച്ചെയാണ് അതീവ സുരക്ഷാ മേഖലയായ കൊട്ടാരത്തിലാണ് അവാദ് മുസ്തഫ (25) അതിക്രമിച്ചു കയറി അറസ്റ്റിലായത് .
പുലർച്ചെ ഒരാൾ മതിൽ കയറുന്നത് കണ്ടതായിട്ടുള്ള റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊട്ടാരത്തിന് അടുത്തുള്ള മെസ്സ് ഏരിയയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാൾക്ക് 1000 പൗണ്ട് പിഴ ചുമത്തിയാണ് മോചിപ്പിക്കുന്നത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായി 485 പൗണ്ട് കോടതി ചിലവുകൾക്കും മറ്റുമായി നൽകണം. പക്വത ഇല്ലാത്തതും അശ്രദ്ധയും വിഡ്ഢിത്തവും നിറഞ്ഞ വ്യക്തിയെന്നാണ് പ്രതിയെ കോടതി വിശേഷിപ്പിച്ചത്.
സെപ്റ്റംബർ മാസം 7 നാണ് 10 ദിവസത്തെ സന്ദർശനത്തിനായി അവാദ് മുസ്തഫ യുകെയിൽ എത്തിയത്. അടുത്തദിവസം സ്പെയിനിലേയ്ക്ക് പോകാൻ ഇരിക്കെയാണ് കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയതിന് പൊലീസ് പിടിയിലായത്. ഫൊട്ടോ എടുക്കാനാണ് മതിൽ ചാടി കടന്നത് എന്നായിരുന്നു ഇയാളുടെ വിശദീകരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു