സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ടെക്‌നോപാര്‍ക്ക് കമ്പനി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്

തിരുവനന്തപുരം : സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെക്ക്‌നോപാര്‍ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് തിരുവനന്തപുരം സ്വദേശിയായ വയോധികയ്ക്കും മകള്‍ക്കും വീട് വെച്ചു നല്‍കി. ഭവന രഹിതരായ ആളുകള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയായ ബ്ലോക്ക് ഷെല്‍ട്ടറിന് കീഴില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആറാമത് വീടാണ് പൂര്‍ത്തീകരിച്ച് കൈമാറിയത്.

    

2020ല്‍ തുടക്കമിട്ട ഈ പദ്ധതിയില്‍ എല്ലാ വര്‍ഷവും അര്‍ഹരായ ആളുകളെ തിരഞ്ഞെടുത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. മൂന്നു വര്‍ഷത്തിനിടെ ആറു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ആളുകള്‍ക്ക് കൈമാറാന്‍ സാധിച്ചു. നിലവില്‍ ഏഴാമത്തെ വീട് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടുകാട് സ്‌കൂള്‍ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ക്‌ളൈനസ് റൊസാരിയോയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് മാനേജര്‍ അജീഷ് അര്‍ജുന്റെ നേതൃത്വത്തിലാണ് വസ്ത്രം വിതരണം ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News