തിരുവനന്തപുരം:റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. സ്റ്റൈപ്പന്റ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് നവംബര്‍ എട്ടിന് മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിക്കും.
പിജി വിദ്യാര്‍ഥികള്‍ നാളെ നടത്തുന്ന സമരത്തിന് പിന്തുണ അറിയിക്കുന്നു. വര്‍ഷങ്ങളായി നടക്കാത്ത സ്‌റ്റൈപ്പന്റ് വര്‍ധനവിലും ഉയര്‍ന്ന നിരക്കില്‍ ഇടക്കികൊണ്ടിരിക്കുന്ന ഫീസ് വര്‍ധന ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം.
read more ഇതരമതക്കാരനുമായുള്ള മകളുടെ പ്രണയം ; ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു
ആവശ്യങ്ങള്‍ ന്യായമായതു കൊണ്ടാണ് പിന്തുണ അറിയിക്കുന്നതെന്ന് സംഘടന പ്രസ്താവിച്ചു.മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ട് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















