കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ അഷ്‌റഫ് തൂണേരി സംവിധാനം ചെയ്ത ‘മുക്രി വിത്ത് ചാമുണ്ഡി- ദി സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ എന്ന ഡോക്കുമെന്ററി പ്രകാശനം ചെയ്തു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും ഡോ. ശശി തരൂർ എം.പിയും സംയുക്തമായാണ് ഡോക്കുമെന്ററി പ്രകാശനം ചെയ്തത്. വടക്കേ മലബാറിലെ മാപ്പിളത്തെയ്യം പ്രമേയമാക്കി നിർമിച്ച ഈ ഡോക്കുമെന്ററി കേരളത്തിലെ മതേതരത്വം ലോകത്തെ കാണിക്കാൻ സഹായകമാകട്ടെയെന്ന് സ്പീക്കർ ആശംസിച്ചു. ഡോക്കുമെന്ററിയുടെ ആദ്യ പ്രദർശനവും ചടങ്ങിൽ നടന്നു. എം.എൽ.എമാരായ കെ.കെ. രമ, ടി.വി. ഇബ്രാഹിം, പാറക്കൽ അബ്ദുള്ള, സയ്യിദ് അബ്ദുൽ അഷ്‌റഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു