
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെടാതെ പുനപരിശോധനാ സമിതി റിപ്പോര്‍ട്ട്. സമിതിയുടെ റിപ്പോര്‍ട്ടില്‍ പങ്കാളിത്ത പെന്‍ഷന്‍ തുടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷനിലെ സര്‍ക്കാര്‍വിഹിതം നാലുശതമാനം വര്‍ധിപ്പിക്കണമെന്ന സുപ്രധാന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു. 2021ല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോഴാണ് വെളിച്ചം കണ്ടത്.
സുപ്രീം കോടതി രൂക്ഷമായി പ്രതികരിച്ചതു കൊണ്ടുമാത്രമാണ് രണ്ടുവര്‍ഷമായി പെട്ടിയില്‍ സൂക്ഷിച്ച പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഈ റിപ്പോര്‍ട്ടില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. 2013 ലെ സര്‍ക്കാര്‍ തീരുമാനത്തില്‍ തെറ്റുകുറ്റങ്ങളൊന്നും ഇല്ലെന്നും അതിനാല്‍ അത് പിന്‍വലിക്കേണ്ടതില്ലെന്നുമാണ് സമിതിയുടെ അഭിപ്രായം.
read also തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം സംഘട്ടനത്തിനിടെ; മൂന്നുപേർക്ക് പരിക്ക്
10 വര്‍ഷത്തില്‍ താഴെ സര്‍വിസുള്ളവര്‍ക്കും എക്‌സ് ഗ്രാഷ്യ പെന്‍ഷന്‍ നല്‍കണം. 2013ല്‍ നിയമന ഉത്തരവ് ലഭിക്കുകയും പലകാരണങ്ങളാല്‍ ജോലിയില്‍ ചേരുന്നത് വൈകുകയും ചെയ്ത ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് മാറ്റി പഴയ പെന്‍ഷന്‍ പദ്ധതിയിലാക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയതുവഴി 2040ല്‍ മാത്രമെ റവന്യൂ വരുമാനം പെന്‍ഷനിലേക്ക് ഒഴുകുന്നത് കുറയൂ എന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ 20 ശതമാനവും പെന്‍ഷനായി ചെലവഴിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















