യുകെയില്‍ പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ ലക്ഷ്യമിട്ട് മോഷണ സംഘം; മോഷ്ടിക്കുന്ന ശുചിമുറികൾ പിന്നീട് പ്രത്യക്ഷപ്പെടുന്നത് ഓണ്‍ലൈന്‍ സൈറ്റുകളില്‍

ലണ്ടൻ ∙ യുകെ വെസ്റ്റ്‌മിഡ്‌ലാൻഡ്സിലെ ഹെറിഫോർഡ് ഷെയറിൽ ലക്ഷങ്ങള്‍ വിലയുള്ള പോര്‍ട്ടബിള്‍ ശുചിമുറികള്‍ ലക്ഷ്യമിട്ട് മോഷണ സംഘം. മോഷ്ടിക്കുന്ന ശുചിമുറികൾ പിന്നീട് പ്രത്യക്ഷപ്പെടുന്നത് ഓണ്‍ലൈന്‍ സൈറ്റുകളിലാണ്. ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുകയാണ് മോഷണ സംഘത്തിന്റെ രീതി. കോവിഡ് കാലം മുതലാണ് യുകെയില്‍ പോര്‍ട്ടബിള്‍ ശുചിമുറികൾക്ക് ഡിമാന്റ് കൂടിയത്. ലക്ഷങ്ങള്‍ മുടക്കിയാണ് കമ്പനി ഇത്തരം ശുചിമുറികൾ നിർമിക്കുന്നത്.

പൊതു പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ നിന്നുമാണ് ഇത്തരം ശുചിമുറികൾ മോഷണസംഘം കൈക്കലാക്കുന്നത്. ഹെറിഫോർഡ് ഷെയറിലെ പെന്‍കോമ്പില്‍ മോട്ടോര്‍ സ്പോർട് ഇവന്റ് നടക്കാനിരുന്ന സ്ഥലത്ത് നിന്ന് 40 ലക്ഷം രൂപ വിലവരുന്ന 40 പുതിയ പോര്‍ട്ടബിള്‍ ശുചിമുറികൾ ഈയടുത്ത് മോഷണ സംഘം കടത്തിക്കൊണ്ട് പോയിരുന്നു. ഇത്തരത്തിലുള്ള മോഷണങ്ങള്‍ പതിവായിരിക്കുകയാണെന്ന് പോര്‍ട്ടബിള്‍ ശുചിമുറി വിതരണ കമ്പനിക്കാരും വ്യക്തമാക്കി. മോഷണം വ്യാപിച്ചതോടെ പൊതുപരിപാടികള്‍ നടത്തുന്നവരെയും വിതരണക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.

ഈ വാർത്തകൂടി വായിക്കൂ….

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; 14ന് ഹാജരാകാൻ നോട്ടിസ്

മോഷ്ടിക്കപ്പെട്ട ശുചിമുറികൾ ഇബേ പോലുള്ള ഷോപ്പിങ് സൈറ്റുകളില്‍ 500 പൗണ്ടിന് ലഭ്യമാണ്. മോഷണത്തിന് പിന്നില്‍ വന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിതരണക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ മോഷ്ടിച്ച ഇത്തരം ശുചിമുറികൾ കണ്ടെത്താന്‍ മാർഗമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മാത്രമല്ല മോഷണം തടയുന്നതിനായുള്ള വഴികള്‍ മാത്രമേ മുന്നിലുള്ളു എന്നും അന്വേഷണ സംഘം അറിയിച്ചു. അതിനായി പോര്‍ട്ടബിള്‍ ശുചിമുറികളിൽ പ്രത്യേക അടയാളങ്ങളോ നിറങ്ങളോ നല്‍കണമെന്ന് കമ്പനികളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News