
ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഇന്ത്യന്‍ 2.ചിത്രത്തിന്റെ ഇന്‍ട്രോ വീഡിയോ പുറത്തിറങ്ങി. തമിഴ്, മലയാളം, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ്, എസ്.ജെ സൂര്യ, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.
അന്തരിച്ച നടന്‍ നെടുമുടി വേണു ചിത്രത്തില്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു നെടുമുടിയുടെ വിയോഗം. നെടുമുടിയ്ക്ക് പകരം നന്ദു പൊതുവാളാണ് ബാക്കി ഭാഗങ്ങള്‍ അഭിനയിച്ചത്.
Read also: മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം
എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നന്ദു പൊതുവാളിലൂടെ കൃഷ്ണ സ്വാമിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്തരിച്ച നടന്‍ വിവേകിന്റെ പകരക്കാരനായി കാര്‍ത്തിക് ആണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.1996 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















