രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ബാന്ദ്ര റിലീസിന് തയ്യാറെടുക്കുകയാണ്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ബാന്ദ്ര. നവംബർ പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ നായികയാകുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമെത്തുന്ന ദിലീപിന്റെ മാസ് സിനിമ എന്ന നിലയിലും ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ‘മമ്മൂക്കയാണ് എന്നോട് ആദ്യം അത് പറഞ്ഞത്.ഹനീഫ് ഇക്കയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു’; ജോണി ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദിലീപ് ഇപ്പോൾ. നിരവധി അഭിമുഖങ്ങളാണ് ഇതിന്റെ ഭാഗമായി നടൻ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത്. അതിനിടെ ഒരു അഭിമുഖത്തിൽ സിനിമയിലെ തന്റെ തുടക്കകാലത്തെ ചില ഓർമ്മകളും പങ്കുവെച്ചിരിക്കുകയാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്നാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ കമലിന്റെ കൂടെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. നടൻ ജയറാമാണ് ഒരു കത്തും നൽകി ദിലീപിനെ കമലിന്റെ അടുത്തേക്ക് അയക്കുന്നത്. അങ്ങനെ വർഷങ്ങളോളം സഹസംവിധയകനായി പ്രവർത്തിച്ച ശേഷമാണ് ദിലീപ് അഭിനയത്തിലേക്ക് വരുന്നത്. എന്നാൽ സംവിധായകനാകാകൻ വേണ്ടി ആയിരുന്നില്ല, നടനാകാൻ വേണ്ടി തന്നെയാണ് താൻ ജയറാമിന്റെ അടുത്ത് ചെന്നതെന്ന് ദിലീപ് പറയുന്നു.
Read also:മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം
ആദ്യം സിനിമ പഠിക്കൂ എന്നാണ് ജയറാം പറഞ്ഞത്. അങ്ങനെ സഹസംവിധായകനായി. എന്നാൽ ഇടയ്ക്ക് വെച്ച് തനിക്ക് അഭിനയം വേണ്ട എന്ന് തോന്നിയിരുന്നെന്നു ദിലീപ് പറഞ്ഞു. ‘ഞാൻ അഭിനയിക്കാൻ വേണ്ടി തന്നെ വന്ന ആളാണ്. എനിക്ക് അഭിനയിക്കണം എന്ന രീതിയിലാണ് ഞാൻ ജയറാമേട്ടനോട് പറയുന്നത്. അന്ന് ഞാൻ വളരെ മെലിഞ്ഞിട്ടാണ് ഇരിക്കുന്നത്, നിനക്ക് എന്തെങ്കിലും വേഷം മതിയോ എന്നാണ് അദ്ദേഹം ചോദിച്ചത്. അങ്ങനെയല്ല, ആളുകൾ ഒന്ന് തുമ്മുന്ന സമയം വന്ന് പോകുന്ന വേഷമല്ല എന്തെങ്കിലും ഒക്കെ ആയിട്ട് കാണണമെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് അദ്ദേഹം എന്നോട് നീ ആദ്യം സിനിമ പഠിക്കൂ എന്ന് പറയുന്നത്’, ‘അങ്ങനെയാണ് ഞാൻ കമൽ സാറിന്റെ അസിസ്റ്റന്റ് ആയി വരുന്നത്. പിന്നീട് ഒരു ഘട്ടത്തിൽ അഭിനയം വേണ്ടെന്ന് ഞാൻ കരുതി. പൂർണമായും ഡയറക്ഷനിലേക്കായി ശ്രദ്ധ. ഞാനും ലാൽ ജോസുമൊക്കെ കമൽ സാറിന്റെ ഒപ്പം എപ്പോഴും പോവും. സിനിമ ചർച്ചകളുമൊക്കെയായി നടപ്പായി. പിന്നീട് എപ്പോഴോ കമൽ സാറിന് ഒരു ബ്രേക്ക് വന്നപ്പോഴാണ് ഞാൻ സൈന്യത്തിൽ അഭിനയിക്കുന്നത്. ആ സമയത്ത് ഞങ്ങൾക്ക് വേറെ പണി ഒന്നും ഉണ്ടായിരുന്നില്ല’, ‘അച്ഛനെ ജനം ആഘോഷിച്ചിട്ടില്ല; മകനായല്ല പറയുന്നത്; വേദിയിലെ ആർപ്പുവിളി കേട്ട് അദ്ദേഹമെന്നോട് പറഞ്ഞത്’ ‘അങ്ങനെയിരിക്കെയാണ് ഒരു വേഷമുണ്ടെന്ന് പറഞ്ഞ് സൈന്യത്തിലേക്ക് വിളിക്കുന്നതും അഭിനയിക്കുന്നതും. പിന്നീട് എങ്ങനെയൊക്കേയോ ഇവിടെ വരെ എത്തി. നേരത്തെ ഈ സിനിമ ചർച്ചകളൊക്കെ നടക്കുമ്പോൾ ഒരു കഥാപാത്രം നമുക്ക് വേണ്ടി ഇങ്ങനെ നോക്കി റെഡിയാക്കി വയ്ക്കും. പക്ഷെ കമൽ സാർ വന്ന് ഓരോ വേഷങ്ങൾ ഇന്നവർക്ക് കൊടുക്കാമെന്ന് പറയുന്ന സമയത്ത് നമ്മുടെ കാര്യം അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ മറ്റാരെയെങ്കിലും അതിലേക്ക് തീരുമാനിക്കും’, ‘അങ്ങനെ മൂന്ന് നാല് സിനിമകളിൽ വേഷം നഷ്ടപ്പെട്ടതോടെയാണ് സിനിമാ മോഹം ഉപേക്ഷിച്ചത്. ഇത് നമുക്ക് വിധിച്ചിട്ടില്ലെന്ന് കരുതി. പക്ഷെ കമൽ സാറിന്റെ സിനിമയിലൂടെ തന്നെ ആയിരുന്നു ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത്. അതും യാദൃശ്ചികമായി സംഭവിച്ചതാണ്. പെട്ടെന്ന് ഒരാൾ വേണ്ടി വന്നപ്പോൾ കേറി നിൽക്കുകയായിരുന്നു’, ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു