കൊച്ചി: ഇന്ത്യയിലെ പ്രീമിയര്‍ ജുവല്ലറി ബ്രാന്‍ഡായ തനിഷ്ക് ദീപാവലി ആഘോഷങ്ങള്‍ക്കായി ധരോഹര്‍ ആഭരണ ശേഖരം വിപണിയിലവതരിപ്പിച്ചു. പരമ്പരാഗത കരവിരുതിന്‍റെ കാലാതീതമായ ചാരുതയ്ക്ക് തനിഷ്ക് ഹൃദയത്തില്‍ നിന്ന് സമര്‍പ്പിക്കുന്ന ആദരവാണ് ധരോഹര്‍ ആഭരണ ശേഖരം.
ധരോഹര്‍ ശേഖരത്തില്‍ പാരമ്പര്യത്തെ ആധുനീകതയുടെ സ്പര്‍ശവുമായി സംയോജിപ്പിക്കുകയാണ്. സവിശേഷമായ ഡിസൈനുകളും ആകര്‍ഷകമായ കലാവിരുതും ഉയര്‍ത്തിക്കാട്ടി നമ്മുടെ മഹത്തായ പാരമ്പര്യത്തിന്‍റെ മൂല്യത്തെ അതില്‍ സംരക്ഷിച്ചിരിക്കുകയാണ്. പ്ലെയിന്‍ ഗോള്‍ഡ്, വിന്‍റേജ്, കുന്ദന്‍ തുടങ്ങിയ ജുവല്ലറി ഡിസൈനുകളുടെ വിപുലമായ ശേഖരമാണിതിലുള്ളത്. വനിതകള്‍ക്ക് ആദരവു നല്‍കുന്നതാണ് ഇതിലെ ഓരോ ആഭരണവും.
കലാകാരന്‍മാരുടെ അതുല്യമായ വിരുത് ധരോഹര്‍ ശേഖരത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെടുകയാണ്. സങ്കീര്‍ണമായ ചന്ദക് വര്‍ക് മുതല്‍ അപൂര്‍വ്വമായ ബദ്റൂം സാങ്കേതികവിദ്യയും ആകര്‍ഷകമായ റാസ്റവയും വരെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഓരോ ആഭരണത്തിലും ദര്‍ശിക്കാം. ഈ ശേഖരത്തിലെ എടുത്തു പറയേണ്ടവയാണ് തപ്പാ വര്‍ക്ക് കൊണ്ടലങ്കരിച്ച ചോക്കര്‍ നെക്ലസ് സെറ്റ്, സങ്കീര്‍ണമായ ഫില്‍ഗ്രീ വര്‍ക്കുമായുള്ള റീഗല്‍ നെക്ലസ്, കുന്ദന്‍ ഇന്‍ലേ വര്‍ക്കുമായുള്ള ക്ലാസിക് സെറ്റ്, ബദ്റൂംപാറ്റേണിലുള്ള ടര്‍ക്കോയ്സ് സെറ്റ് തുടങ്ങിയവ. കൂടാതെ മറ്റ് അനേകം നെക്ലസ് സെറ്റുകള്‍, വളകള്‍, ബ്രെയ്സ്ലെറ്റുകള്‍, മോതിരങ്ങള്‍ തുടങ്ങിയവയും ഈ ശേഖരത്തിലുണ്ട്.
ദീപാവലിക്ക് തനിഷ്കിന്‍റെ ധരോഹര്‍ ശേഖരം അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആവേശമുണ്ടെന്ന് ടൈറ്റണ്‍ കമ്പനി ചീഫ് ഡിസൈന്‍ ഓഫിസര്‍ രേവതി കാന്ത് പറഞ്ഞു. നമ്മുടെ പാരമ്പര്യത്തേയും സാംസ്ക്കാരിക പൗരാണികതയേയും ആഘോഷിക്കുന്ന ഹൃദയത്തെ സ്പര്‍ശിക്കുന്ന ആഘോഷമാണിത്. തന്‍റെ വേരുകള്‍ കാത്തു സൂക്ഷിക്കുന്ന ആധുനീക വനിതയ്ക്കായി പ്രത്യേകമായി കടഞ്ഞെടുത്തതാണ് ധരോഹര്‍ ശേഖരം. തങ്ങളുടെ കലാകാരന്‍മാര്‍ അതീവ ശ്രദ്ധയോടെ നിര്‍മിച്ചവയാണ് ഇതിലെ ഓരോ ആഭരണവും. തലമുറകളായുള്ള നമ്മുടെ പാരമ്പര്യത്തിന് നല്‍കുന്ന ഹൃദയ സ്പര്‍ശിയായ ആദരവാണ് ധരോഹര്‍ ശേഖരം എന്നും രേവതി കാന്ത് പറഞ്ഞു.
പഴമയും പുതുമയും തമ്മിലുള്ള സുന്ദരമായ ബന്ധത്തെയാണതിലൂടെ ധരോഹര്‍ ശേഖരത്തിലൂടെ നെയ്തെടുക്കുന്നത്. തലമുറകള്‍ക്ക് ഗൃഹാതുരത്വത്തിന്‍റേയും പൗരാണികതയുടേയും പ്രതീതി ലഭ്യമാക്കുകയും ചെയ്യുന്നു. ധാരോഹര്‍ എന്നത് വെറുമൊരു ആഭരണ ശേഖരം മാത്രമല്ല. തലമുറകളിലൂടെ പകര്‍ന്നു നല്‍കപ്പെട്ട ഓര്‍മകളുടെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണത്. ധരോഹറിലൂടെ പഴയ കഥകളുടെ പുതിയ അധ്യായമാണ് തനിഷ്ക് അവതരിപ്പിക്കുന്നത്.
Tanishq ‘DHAROHAR’ COLLECTION launch